CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 51 Seconds Ago
Breaking Now

യുപി ശുദ്ധീകരിക്കാന്‍ യോഗി ; 13 മാസം കൊല്ലപ്പെട്ടത് 50 കൊടും കുറ്റവാളികള്‍ ; 3435 അറസ്റ്റും

ക്രിമിനല്‍ നിരക്ക് കുറയ്ക്കുമെന്നായിരുന്നു ഭരണത്തിലേറിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത് മുതല്‍ പ്രഥമ പരിഗണന സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്കാണ്. സംസ്ഥാനത്തെ ഗ്രസിച്ചിരുന്ന ക്രിമിനല്‍ ഗുണ്ടാ മാഫിയയ്‌ക്കെതിരെ പോരാടാന്‍ സംസ്ഥാന പോലീസിന് സകല സ്വാതന്ത്ര്യവും സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ 13 മാസക്കാലത്തിനിടെ പോലീസ് മീറത്ത് സോണില്‍ മാത്രം നടത്തിയത് 647 ഓപ്പറേഷനുകളാണ്. 

50 കൊടുംകുറ്റവാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ 390 പേര്‍ക്ക് പരുക്കേറ്റു, 3435 പേര്‍ അറസ്റ്റിലായി, 36 പേര്‍ക്കെതിരെ ദേശീയ സുരക്ഷാ ആക്ട് പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ക്രിമിനല്‍ നിരക്ക് കുറയ്ക്കുമെന്നായിരുന്നു ഭരണത്തിലേറിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. 

ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ വരുന്ന മീറത്ത് ഗുണ്ടാ സംഘങ്ങളുടെ താവളമായിരുന്നു. ചിലര്‍ എകെ 47 വരെ ഉപയോഗിച്ചാണ് സുരക്ഷ ഒരുക്കിയിരുന്നത്. ക്രിമിനലുകളെ ഭയന്ന് വ്യവസായികളും, സംരംഭകരും അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറി. 

ഇപ്പോള്‍ യുപി പോലീസ് നടത്തുന്ന ശക്തമായ പോരാട്ടം ക്രിമിനലുകളെ ഭയപ്പെടുത്തുന്നതാണ്. കുപ്രശസ്തരായ പല ക്രിമിനലുകളും ജനങ്ങളോട് മാപ്പ് പറഞ്ഞ് മാന്യമായി ജീവിക്കാമെന്ന് ഉറപ്പ് നല്‍കുന്നുമുണ്ട്. എന്നിരുന്നാലും പല ക്രിമിനലുകളും ഇപ്പോഴും ഓട്ടത്തിലാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.