CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 46 Seconds Ago
Breaking Now

15 വയസ്സുകാരിയുടെ മൃതദേഹം 12 കഷ്ണമായി അറുത്തത് മൂന്നു മണിക്കൂറുകള്‍ കൊണ്ട് ; കൊലപാതകം ഗൂഢാലോചനയ്ക്ക് ശേഷം

മാര്‍ക്കറ്റില്‍ നിന്നും ഇറച്ചിവെട്ട് കത്തി വാങ്ങിയ ശേഷമായിരുന്നു കൃത്യം.

ഡല്‍ഹിയില്‍ ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ഓടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസ്. 15 വയസ്സുകാരിയുടെ മൃതദേഹം മൂന്ന് മണിക്കൂര്‍ കൊണ്ടാണ് പ്രതികള്‍ 12 കഷ്ണങ്ങളാക്കി അറുത്തതെന്നാണ് പോലീസിന് വ്യക്തമാക്കിയത്. മാര്‍ക്കറ്റില്‍ നിന്നും ഇറച്ചിവെട്ട് കത്തി വാങ്ങിയ ശേഷമായിരുന്നു കൃത്യം. ഒരാഴ്ചക്കാലം ഗൂഢാലോചന നടത്തിയ ശേഷമാണ് ക്രൂരമായകൊല നടത്തിയത്. വ്യാജ പ്ലേസ്‌മെന്റ് ഏജന്‍സി നടത്തുന്ന 30കാരി മഞ്ചീത്ത് കര്‍കേതയുടെ വീടാണ് ഇതിനായി ഉപയോഗിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വര്‍ഷം മുന്‍പാണ് വീട്ടുജോലിക്കായി സോണിയെ സംഘം ഡല്‍ഹിയില്‍ എത്തിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായി നല്‍കിയ ജോലിക്ക് ഇവര്‍ പണം നല്‍കിയില്ല. ഒടുവില്‍ കുടിശ്ശികയായുള്ള 2 ലക്ഷം രൂപ ചോദിച്ചതോടെ പെണ്‍കുട്ടിയെ സംഘം കൊന്നുതള്ളി.

പണം നല്‍കിയില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. കൊലപാതക സംഘത്തില്‍ രണ്ട് സ്ത്രീകളുമുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.