CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

കൈയില്‍ പണമുണ്ടായാല്‍ പോരാ, പരോപകാരം ചെയ്യാന്‍ മനസ്സ് വേണം; ലോട്ടറിയടിച്ച 7.6 മില്ല്യണ്‍ പൗണ്ടില്‍ 6 മില്ല്യണ്‍ മറ്റുള്ളവര്‍ക്ക് നല്‍കിയ ആശുപത്രി ജീവനക്കാരി ഒടുവില്‍ സെപ്‌സിസ് ബാധിച്ച് മരിച്ചു

രണ്ട് ദശകക്കാലം കൊണ്ടാണ് ലോട്ടറിയിലെ നല്ലൊരു ഭാഗവും ഇവര്‍ ദാനം ചെയ്തത്

ഒരു വമ്പന്‍ ലോട്ടറി അടിച്ചാല്‍ നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യും? എണ്ണിയാലൊടുങ്ങാത്ത ആഗ്രങ്ങളുണ്ട് മനസ്സില്‍. എല്ലാം ചെയ്തുതീര്‍ക്കാന്‍ ലോട്ടറി തുക തന്നെ മതിയാകില്ല. അങ്ങിനെയുള്ളപ്പോള്‍ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ച് പോലും നോക്കാന്‍ ഇടയില്ല. പക്ഷെ ഷെഫീല്‍ഡുകാരി ബാര്‍ബറ റാഗ് അത്തരക്കാരി ആയിരുന്നില്ല. തനിക്ക് ലഭിച്ച 7.6 മില്ല്യണ്‍ പൗണ്ടിന്റെ സൗഭാഗ്യത്തില്‍ 6 മില്ല്യണ്‍ പൗണ്ടും മറ്റുള്ളവര്‍ക്കായി ചെലവാക്കുകയാണ് അവര്‍ ചെയ്തത്. ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്ത ബാര്‍ബറ തന്റെ 77-ാം വയസ്സില്‍ സെപ്‌സിസ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 

ബ്രിട്ടനില്‍ ചാരിറ്റിക്കായി ഇത്രയും തുക നീക്കിവെച്ച മറ്റൊരു ലോട്ടറി ജേതാവ് കാണില്ല. അതുകൊണ്ട് മരണപ്പെട്ടപ്പോള്‍ ബാര്‍ബറയ്ക്ക് ആദരാഞ്ജലികള്‍ ഒഴുകുകയാണ്. 2000-ത്തിലാണ് ബാര്‍ബറയ്ക്കും ഭര്‍ത്താവ് റേയ്ക്കും നാഷണല്‍ ലോട്ടറി ഭാഗ്യം കൊണ്ടുവരുന്നത്. എന്നാല്‍ ഈ തുകയില്‍ നല്ലൊരു ഭാഗം മറ്റുള്ളവര്‍ക്കായി ചെലവാക്കാന്‍ ഇവര്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമെടുത്തു. ആയിരക്കണക്കിന് പേര്‍ക്കാണ് ഇവരുടെ ദയാവായ്പിന്റെ ഗുണം ലഭിച്ചത്. കോടികള്‍ പൊടിച്ച് ലാവിഷായി ജീവിക്കാമായിരുന്നിട്ടും ദമ്പതികള്‍ നയിച്ചത് സാധാരണ ജീവിതമായിരുന്നു. 

രണ്ട് ദശകക്കാലം കൊണ്ടാണ് ലോട്ടറിയിലെ നല്ലൊരു ഭാഗവും ഇവര്‍ ദാനം ചെയ്തത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പണം നല്‍കിയതിന് പുറമെ 17 വിവിധ ചാരിറ്റികള്‍ക്കും, സ്വന്തം പട്ടണമായ ഷെഫീല്‍ഡിലെ ആശുപത്രികള്‍ക്കും സഹായങ്ങള്‍ നല്‍കി. ഭാര്യ മരിച്ചതിന്റെ ദുഃഖത്തില്‍ വികാരനിര്‍ഭരമായ സന്ദേശമാണ് റേ നല്‍കിയത്. 80-കളില്‍ പതിനായിരം പൗണ്ടിന് വാങ്ങിയ കൗണ്‍സില്‍ ഹൗസിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ദേശീയ ലോട്ടറിയില്‍ ഒരു കൈപയറ്റും. ഒടുവില്‍ 2000 ജനുവരി 22ന് ഭാഗ്യം ഇവരെ തേടിയെത്തി. 

ആശുപത്രിക്ക് എംആര്‍ഐ സ്‌കാനര്‍ വാങ്ങിനല്‍കിയ ബാര്‍ബറയെ സ്തനാര്‍ബുദം ബുദ്ധിമുട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഷെഫീല്‍ഡ് നോര്‍ത്തേണ്‍ ജനറല്‍ ആശുപത്രിയില്‍ ഗോള്‍ സ്‌റ്റോണുകള്‍ നീക്കം ചെയ്യാനെത്തിയ അവര്‍ പിന്നീട് മരണപ്പെട്ടാണ് തിരികെ എത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.