CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes Ago
Breaking Now

'കറുത്ത താനൊക്കെ അല്ലെങ്കിലും വൃത്തികേടാണ്': പോലീസിന് നേരെ തുപ്പി; കുത്തേറ്റ മുറിവ് ചികിത്സിക്കാനെത്തിയ കറുത്ത ഡോക്ടര്‍ക്ക് നേരെ വംശീയാധിക്ഷേപം; വെയില്‍സിലെ 18-കാരിക്ക് 900 പൗണ്ട് ഫൈന്‍?

പാര്‍ട്ടിയില്‍ പങ്കെടുത്ത് ബോധം പോയ 18-കാരിക്ക് നടന്ന സംഭവങ്ങള്‍ ഓര്‍മ്മയില്ലെന്ന് പ്രതിഭാഗം വാദിച്ചു.

നിറം കറുത്ത് പോയാല്‍ എന്തോ കുറവ് സംഭവിച്ച മട്ടാണ് ആളുകള്‍ക്ക്. കറുത്ത ആളുകളോട് സംസാരിക്കാന്‍ പോലും മടിയുള്ള മാനസികാവസ്ഥ ലോകമെമ്പാടുമുണ്ട്. ബ്രിട്ടനിലും ഇക്കാര്യത്തില്‍ വലിയ വ്യത്യസ്തമല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളില്‍ പ്രതിയായത് ഒരു കൗമാരക്കാരിയാണ്. മയക്കുമരുന്നും, മദ്യവും വലിച്ച് കയറ്റി ആരുടെയൊ കുത്തും ഏറ്റുവാങ്ങി വന്ന 18 വയസ്സുകാരി സെന എഡ്വാര്‍ഡ്‌സ് സഹായിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തുപ്പുകയും, മുറിവ് ചികിത്സിക്കാനെത്തിയ കറുത്ത ഡോക്ടര്‍ക്ക് നേരെ വംശീയാധിക്ഷേപവും നടത്തുകയായിരുന്നു സെന. 

വെയില്‍സിലെ ലാന്‍ഡുഡ്‌നോയില്‍ നിന്നുമുള്ള 18-കാരി മുറിവ് പരിശോധിക്കാനെത്തിയ ഡോക്ടറെ ഇതിന് അനുവദിച്ചില്ല. ഇദ്ദേഹത്തിന്റെ നിറം കറുപ്പായതിനാല്‍ വൃത്തികേടാണെന്നും മുറിവ് വൃത്തിയാക്കാന്‍ കഴിയില്ലെന്നുമായിരുന്നു സെനയുടെ പ്രതികരണം. മെയ് 6ന് ഇവരുടെ ഫ് ളാറ്റില്‍ തെരച്ചില്‍ നടത്താനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തുപ്പുകയും, തല കൊണ്ട് ഇടിക്കാനും ശ്രമിച്ചതായി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പാകെ വിശദീകരിക്കപ്പെട്ടു. പാര്‍ട്ടിയില്‍ പങ്കെടുത്ത് മയക്കുമരുന്നും, മദ്യവും കയറ്റുന്നതിനിടെ പിന്നില്‍ ഇവര്‍ക്ക് കുത്തേറ്റിരുന്നു. 

വെള്ളം കുടിക്കാന്‍ അനുവദിക്കാതെ കൈയില്‍ വിലങ്ങ് അണിയിച്ചതോടെയാണ് പോലീസുകാര്‍ക്ക് നേരെ സെന രോഷാകുലയായി തുപ്പിയത്. പിന്നീട് ഇവരെ സെന്റ് അസാഫ് പോലീസ് സ്‌റ്റേഷനിലേക്കും, ഗ്ലാന്‍ ക്ലൈവ്ഡ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിലേക്കും എത്തിച്ചപ്പോഴും അക്രമം തുടര്‍ന്നു. മുറിവ് ചികിത്സിക്കാനെത്തിയ ഡോക്ടറെ വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു പരിപാടി. ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്ന് ഡിസ്ട്രിക്ട് ജഡ്ജ് ഗ്വിന്‍ ജോണ്‍സ് 18-കാരിയോട് പറഞ്ഞു. 

വംശീയാധിക്ഷേപത്തിനും കൊക്കെയിന്‍ കൈവശം വെച്ചതിനും സെന കുറ്റം ഏറ്റുപറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് ബോധം പോയ 18-കാരിക്ക് നടന്ന സംഭവങ്ങള്‍ ഓര്‍മ്മയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഡോക്ടറോടും, ആ സമയത്ത് ഉണ്ടായിരുന്ന ആളുകളോടും മാപ്പ് പറയാന്‍ ഇവര്‍ തയ്യാറായി. വംശീയത കൊണ്ടല്ല വാക്കുകള്‍ മോശമായി ഉപയോഗിച്ച് പോയതാണെന്നാണ് വാദം. 12 മാസത്തെ കമ്മ്യൂണിറ്റി പണിഷ്‌മെന്റും, 200 മണിക്കൂര്‍ പണമില്ലാതെ ജോലി ചെയ്യാനുമാണ് കോടതി വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.