CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 16 Seconds Ago
Breaking Now

നടന്‍ ചിമ്പു വഴിയോരത്ത് പോസ്റ്റര്‍ പതിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

നടന്‍ ചിമ്പുവിനെതിരെ സിനിമാ മേഖലയില്‍ ചില പരാതികളുണ്ടെന്നത് സത്യമാണ്. പല അവസരങ്ങളും നഷ്ടമായി. വൈകിയെത്തുന്നതും നിബന്ധനകളും താരത്തില്‍ നിന്ന് നിര്‍മ്മാതാക്കളെ അകറ്റി.

എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്ത് മതിലുകളില്‍ പോസ്റ്റര്‍ ഓട്ടിക്കുന്നതായി ആരാധകന്‍ കണ്ടു. മതന്‍ എന്ന യുവാവിന്റെ മരണത്തില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഓട്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അതുവഴി കാറില്‍ പോയ ചിമ്പു ഇതു കണ്ടതോടെ വാഹനം നിര്‍ത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മതന്റെ പോസ്റ്റര്‍ ചിമ്പുവും മതിലില്‍ പതിച്ചു. ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

പൊതുവേ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന താരമാണ് ചിമ്പു. കേോവരി പ്രശ്‌നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് നടനാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.