CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 32 Seconds Ago
Breaking Now

നഴ്‌സായ ലിനിയുടെ മക്കളെ ഞങ്ങള്‍ പഠിപ്പിക്കാമെന്ന് പ്രവാസികള്‍ ; സഹായവും പിന്തുണയുമായി പ്രവാസികള്‍ ലിനിയുടെ കുടുംബത്തിനൊപ്പം

രണ്ടു മക്കളുടെ വിദ്യാഭ്യാസ ചലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികള്‍ രംഗത്ത്.

നിപ്പാ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി പുതുശേരിയുടെ രണ്ടു മക്കളുടെ വിദ്യാഭ്യാസ ചലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികള്‍ രംഗത്ത്. പാലക്കാട് സ്വദേശികളായ ശാന്തി പ്രമോദും ജ്യോതി പല്ലാട്ടുമാണ് റിഥുല്‍, സിദ്ധാര്‍ത്ഥ് എന്നിവരുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്താന്‍ സന്നദ്ധത അറിയിച്ചത്. യുഎഇ മാധ്യമമായ ഖലീജ ടൈംസാണ് വാര്‍ത്ത നല്‍കിയത്.

തന്റെ ജോലിക്കിടെ ഇത്രയും വലിയ ത്യാഗം ചെയ്ത ലിനിയുടെ സേവനം മഹത്വമാണെന്ന് ശാന്തി പറയുന്നു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ സ്വന്തം ജീവന്‍ തന്നെ ത്യജിച്ച അവരുടെ സേവനത്തെ ആദരിക്കുന്നതിനും പിന്തുണയ്ക്കാനുമാണ് തങ്ങളുടെ തീരുമാനമെന്ന് അവര്‍ പറഞ്ഞു. സ്വയം പര്യാപ്തയെത്തുന്നത് വരെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് തങ്ങള്‍ വഹിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് നഴ്‌സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ത്യാഗവും മനസിലാകും. രോഗികളെ പരിചരിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ലിനിയുടെ അവസ്ഥ ഹൃദയ ഭേദകമാണെന്നു ശാന്തി പറഞ്ഞു.

നിരവധി പേരാണ് കുടുംബത്തിന് പിന്തുണയും സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

പേരമ്പ്രയില്‍ നിപ്പോ വൈറസ് ബാധിച്ച് മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ലിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ രാത്രി തന്നെ കോഴിക്കോട് ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.