ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന് ( ബ്രിസ്ക ) സംഘടിപ്പിക്കുന്നഫാമിലി ഫണ്‍ ഡേയും ,സ്പോര്‍ട്സ് & ഗെയിംസ് മത്സരങ്ങളും മെയ് 26 ശനിയാഴ്ച്ച ഫിഷ്പോണ്ട്സിലുള്ള ഫോറെസ്റ് റോഡ് ഗ്രൗണ്ടില്‍ നടക്കും . രാവിലെ 10 മണിക്ക് ബ്രിസ്ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും ചേര്‍ന്ന് സ്പോര്‍ട്സ് സെക്രട്ടറി സുബിന് സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും . വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍ ,800 മീറ്റര്‍,1500 മീറ്റര്‍ മത്സരങ്ങളും ,റിലേ ,ഷോര്‍ട് പുട്ട്, ഫുട്ബോ ള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം സ്പൂണ്‍ റേസ്,സാക്ക് റേസ്,തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കുന്നുണ്ട്.
ബ്രിസ്ക ട്രെഷറര്‍ ബിജു എബ്രഹാം , വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍ , വെല്‍ഫയര്‍ ഓഫീസര്‍ ജോജി മാത്യു , സ്പോര്‍ട്സ് ഡേ സ്പെഷ്യല്‍ ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന് മഞ്ഞളി , ജോയിന്റ് ട്രെഷറര്‍ ബിനു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി യാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് .
വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ' മോഡേണ്‍ തട്ടുകട ' യാണ് അന്നത്തെ മറ്റൊരു ആകര്‍ഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ദ്ധനായ ബ്രിസ്ക ആര്‍ട്സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ ലോനപ്പനാണ് തട്ടുകടയുടെ മേല്‍നോട്ടം . നടന് കപ്പ ബിരിയാണി,ചോറും കറിയും, നമ്പൂ തിരീസ് സംഭാരം , ബര്‍ഗര്‍ , ഹോട് ഡോഗ് , ഐസ് ലോലികള്‍, മിഠായികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ തട്ടുകയില്‍ നിന്നും ലഭിക്കുന്നതാണ് .
വാര്‍ത്ത:ജെഗി ജോസഫ്
പി.ആര്. ഓ. ബ്രിസ്ക.