CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 38 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിള്‍ അമേരിക്കന്‍ പ്രസിഡന്റാകുമോ? അങ്ങനെ ഒരു ദിവസം ഉണ്ടായിക്കൂടെന്നില്ല; ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം ചവിട്ടുപടി

ഹാരി രാജകുമാരനുമായി പ്രണയബന്ധം ആരംഭിച്ച ശേഷമാണത്രേ മെഗാന്‍ തന്റെ ഈ ആഗ്രഹം സുഹൃത്തിനോട് വെളിപ്പെടുത്തിയത്.

ഹാരി രാജകുമാരന്‍ അമേരിക്കയിലെ ഒരു സാധാരണ ടെലിവിഷന്‍ താരത്തെ വിവാഹം കഴിക്കുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരെങ്കിലും ചിന്തിച്ച് കാണുമോ? ആരും സ്വപ്‌നത്തില്‍ പോലും കാണാത്ത ആ സംഭവം കഴിഞ്ഞ ശനിയാഴ്ച യാഥാര്‍ത്ഥ്യമായി. സസെക്‌സ് ഡച്ചസായി മാറിയ മെഗാന്റെ അടുത്ത ആഗ്രഹം എന്താണെന്നറിയാമോ? അമേരിക്കന്‍ പ്രസിഡന്റ് പദവി!

തന്റെ ഏറ്റവും വലിയ അഭിലാഷം ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തുകയാണെന്ന് മെഗാന്‍ മാര്‍ക്കിള്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഹാരി രാജകുമാരനുമായി പ്രണയബന്ധം ആരംഭിച്ച ശേഷമാണത്രേ മെഗാന്‍ തന്റെ ഈ ആഗ്രഹം സുഹൃത്തിനോട് വെളിപ്പെടുത്തിയത്.

ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുക തന്നെയാണ് മെഗാന്റെ ആഗ്രഹമെന്ന് ശ്രോതസ്സ് വ്യക്തമാക്കുന്നു. വിനോദ മേഖലയില്‍ ജോലി ചെയ്യുകയെന്നതല്ല തന്റെ ആഗ്രഹമെന്ന് മെഗാന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വിവാഹത്തിന് ശേഷവും മെഗാന്‍ യുഎസ് പൗരത്വം ഉപേക്ഷിച്ചിട്ടില്ല. ബ്രിട്ടീഷ് പൗരത്വം ലഭിക്കാന്‍ മൂന്ന് വര്‍ഷമെടുക്കും. എന്നിരുന്നാലും യുഎസ് പൗരത്വം ഉപേക്ഷിക്കില്ലെന്നാണ് വിവരം.

ഇരട്ട പൗരത്വം അനുവദിച്ചിട്ടുള്ളതിനാല്‍ മെഗാന്‍ യുഎസ് പൗരത്വം നഷ്ടപ്പെടുത്താന്‍ വഴിയില്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യുഎസ് പൗരനാകണം എന്നതാണ് നിബന്ധന. ബ്രിട്ടീഷ് രാജകുടുംബത്തെ മെഗാന്‍ ഇതിനുള്ള വഴിയായി മാറ്റുമോയെന്ന് കാത്തിരുന്ന് കാണാം!




കൂടുതല്‍വാര്‍ത്തകള്‍.