CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 46 Seconds Ago
Breaking Now

നൂറു ശതമാനം മാര്‍ക്ക് വാങ്ങിയത് കോപ്പിയടിച്ചാണെന്ന് ആരോപിക്കുമെന്ന് ഭയന്ന് മുങ്ങിയ 15 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഒടുവില്‍ കണ്ടെത്തി ; അഞ്ച് ദിവസത്തെ ആശങ്കകള്‍ക്ക് വിരാമമായി

ഇന്ത്യന്‍ വംശജനായ 15 കാരന്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പോലീസ് തയ്യാറായില്ല.

സ്‌കൂള്‍ പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ കോപ്പിയടിച്ചാണെന്ന് ആരോപിക്കുമെന്ന് ഭയന്ന് മുങ്ങിയ 15 കാരന്‍ അഭിമന്യുവിനെ അഞ്ചാം ദിവസം കണ്ടെത്തി. ഇന്ത്യന്‍ വംശജനായ 15 കാരന്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പോലീസ് തയ്യാറായില്ല. ഏതായാലും മകനെ തിരിച്ചു കിട്ടിയ സമാധാനത്തിലാണ് പിതാവ് വരീന്ദര്‍ ചോഹാനും മാതാവ് നവനീതും. കവന്‍ട്രി പോലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത്.

അഭിമന്യു പഠിക്കുന്ന കവന്‍ട്രിയിലെ കിംഗ് ഹെന്റി ഇന്റിപെന്റന്റ് സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച അമ്മ അവനെ കൊണ്ടു ചെന്നാക്കി അല്‍പ്പം കഴിയുന്നതിന് മുമ്പ് കുട്ടി യൂണിഫോം മാറ്റി മുങ്ങുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടിരുന്നു. തങ്ങളുടെ മകനെ കണ്ടെത്താന്‍ ഏവരും സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആപത്തൊന്നുമില്ലാതെ കുട്ടി മടങ്ങിയെത്തിയിരിക്കകുയാണ്.

അഭിമന്യുവിനെ അവസാനമായി കണ്ട ദിവസം കുട്ടി വല്ലാത്ത ടെന്‍ഷനിലായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. കുട്ടി യൂണിഫോം മാറ്റി പുറത്തുപോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തന്റെ മകനെ എത്രയും വേഗം തിരിച്ച് കിട്ടിയാല്‍ മതിയെന്നും അവന്‍ പഠനത്തില്‍ മിടുക്കനാണെന്നും എന്നാല്‍ തെരുവുകളില്‍ അലഞ്ഞ് നടക്കുന്നതിനിടെ അവന് അപകടം വരുമെന്ന് കടുത്ത ആശങ്കയുണ്ടെന്നും പറഞ്ഞ് പിതാവ് വരീന്ദര്‍ ചോഹാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കുട്ടിയെ കാണാതായതറിഞ്ഞ് അഭിമന്യുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അവനെ കണ്ടെത്താനുള്ള തിരച്ചില്‍ സജീവമായി പങ്കെടുത്തിരുന്നു. കുട്ടിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടതോടെ എന്തെങ്കിലും അപകടമുണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നു. ഏതായാലും ഏവര്‍ക്കും ആശ്വാസമായി കുട്ടിയെ സുരക്ഷിതനായി തിരിച്ചെത്തിയെന്ന വാര്‍ത്ത.




കൂടുതല്‍വാര്‍ത്തകള്‍.