CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 55 Seconds Ago
Breaking Now

ഇന്ധനവില വര്‍ദ്ധനവ് കൊണ്ട് ജനം പൊറുതിമുട്ടി; ഇന്ധന ഡ്യൂട്ടി കുറയ്ക്കാന്‍ എഎ പദ്ധതി; നടപ്പായാല്‍ 20% വില കുറയും; വാഹനം ഓടിക്കാന്‍ അധിക ചാര്‍ജ്ജ്?

പദ്ധതി പ്രകാരം ഡ്രൈവര്‍മാര്‍ ആവശ്യത്തിന് മാത്രം വാഹനം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും.

ലോകത്താകമാനം ഇന്ധനവില വര്‍ദ്ധനവ് ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. ഒപെക് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം കുറച്ചതും, ഇറാന്‍ പ്രതിസന്ധിയും എല്ലാം ചേര്‍ന്നാണ് ആഗോളവിപണിയില്‍ വില കുതിച്ചുയര്‍ന്നത്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്ന സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ നേരിട്ടുള്ള ഇടപെടലാണ് ആവശ്യം.

എഎ ബോസ് എഡ്മണ്ട് കിംഗാണ് ഈ പുതിയ സ്‌കീമിന് പിന്നില്‍. വര്‍ഷത്തില്‍ 3000 മൈലിന് മുകളില്‍ ഓടുന്ന ഓരോ മൈലിനും മോട്ടോറിസ്റ്റുകളില്‍ ചാര്‍ജ്ജ് ഈടാക്കാനാണ് ആലോചന. ആദ്യ വര്‍ഷം മൈലിന് 1 പെന്‍സില്‍ താഴെയാകാം. വികലാംഗര്‍ക്കും, ഗ്രാമപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് കുറഞ്ഞ ചാര്‍ജ്ജ് മതിയാകുമെന്നും നിര്‍ദ്ദേശിക്കപ്പെടുന്നു.

ഇതുവഴി ലഭിക്കുന്ന വരുമാനം ഇന്ധന ഡ്യൂട്ടി കുറയ്ക്കാന്‍ ഉപയോഗിക്കാം. അഞ്ച് വര്‍ഷം കൊണ്ട് 76 പെന്‍സില്‍ നിന്നും 56 പെന്‍സായി ലിറ്ററിന് തുക കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് പെട്രോളിനും, ഡീസലിനും ഈടാക്കുന്ന രാജ്യമാണ് യുകെയെന്ന് കിംഗ് വ്യക്തമാക്കി.

പദ്ധതി പ്രകാരം ഡ്രൈവര്‍മാര്‍ ആവശ്യത്തിന് മാത്രം വാഹനം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. 20% നിരക്ക് കുറവ് വരുകയെന്നത് ആഗോള സാഹചര്യത്തില്‍ വലിയ ആശ്വാസമാകുമെന്നും എഎ മേധാവി ചൂണ്ടിക്കാണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.