CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 34 Minutes 25 Seconds Ago
Breaking Now

കോളടിച്ചു; ഹാരി-മെഗാന്‍ വിവാഹത്തില്‍ നിന്നും കിട്ടിയ വെഡ്ഡിംഗ് ഗിഫ്റ്റ് വിറ്റ് എച്ച്ആര്‍ ജീവനക്കാരി നേടിയത് 21,000 പൗണ്ട്

എച്ച്ആര്‍ ജീവനക്കാരിയായ ക്ലെയര്‍ ഒലിവര്‍ ഗിഫ്റ്റ് വിറ്റത് 21,000 പൗണ്ടിനാണ്

മെഗാന്‍ മാര്‍ക്കിളും, ഹാരി രാജകുമാരനും വിവാഹം കഴിച്ചപ്പോള്‍ പതിവ് തെറ്റിച്ച പല കാര്യങ്ങളും അരങ്ങേറി. അതിലൊന്നായിരുന്നു സാധാരണക്കാര്‍ക്കുള്ള വിവാഹക്ഷണം. 1200 വിഐപി ഇതര അംഗങ്ങള്‍ക്കാണ് സെന്റ് ജോര്‍ജ്ജ് ചാപ്പലിന് പുറത്തേക്ക് ക്ഷണം ലഭിച്ചത്. ഇവര്‍ക്കായി സമ്മാനിച്ച ഗിഫ്റ്റ് ബാഗുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വന്‍തുകയ്ക്ക് കൈമറിയുന്നത്.

എച്ച്ആര്‍ ജീവനക്കാരിയായ ക്ലെയര്‍ ഒലിവര്‍ ഗിഫ്റ്റ് വിറ്റത് 21,000 പൗണ്ടിനാണ്. ക്ലെയറിനെ പോലെ നിരവധി പേര്‍ ഇത്തരത്തില്‍ തങ്ങളുടെ സമ്മാനങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റിരുന്നു. രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഈ സന്തോഷം തീരും മുന്‍പാണ് സമ്മാനം ക്ലെയര്‍ ഇബെയില്‍ വിറ്റത്. 21,400 പൗണ്ടിനായിരുന്നു വില്‍പ്പന. 80 ബിഡുകളാണ് ലേലം വിളിച്ച് എത്തിയത്. വിവാഹച്ചടങ്ങുകള്‍ തീരും മുന്‍പ് നിരവധി പേര്‍ ഓണ്‍ലൈനില്‍ സമ്മാനം വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.