CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 9 Seconds Ago
Breaking Now

നവരാത്രി ലവ് രാത്രിയാക്കി ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തി ; സല്‍മാന്‍ ചിത്രത്തിനെതിരെ വിഎച്ച്പി

സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ലവ് രാത്രിയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. സിനിമയുടെ പേരിനെ ചൊല്ലിയാണ് പ്രശ്‌നം. 

ഹിന്ദു ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന്റെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണെന്നു വി എച്ച് പി ആരോപിക്കുന്നു.

രാജ്യത്തെ സിനിമാതീയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്ത യാതൊരു പ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല, വിഎച്ച് പിയുടെ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡണ്ട് അലോക് കുമാര്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സല്‍മാന്റെ സഹോദരീഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 

 




കൂടുതല്‍വാര്‍ത്തകള്‍.