CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 34 Seconds Ago
Breaking Now

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തെ കുറിച്ചു വലിയൊരു വാര്‍ത്ത ഉടനെന്ന് ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ മാണിക്യനില്‍ നിന്ന് ഭീമസേനനിലേക്കുള്ള മോഹന്‍ലാലിന്റെ ചുവടുമാറ്റം കാത്തിരിക്കുകയാണ് ആരാധകര്‍. കുറച്ചുകാലമായി ചിത്രത്തെക്കുറിച്ച് വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ രണ്ടാമൂഴത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരിക്കുന്നു. എം.ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് സംവിധായകന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. 'നാം ഒരുമിച്ച് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടെന്നും ചിത്രത്തെക്കുറിച്ചുള്ള വലിയൊരു വാര്‍ത്ത ഉടന്‍ തന്നെ പുറത്തുവിടുമെന്നും' അദ്ദേഹം കുറിച്ചു.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരങ്ങളാണ് രണ്ടാമൂഴത്തിനായി അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം 'മഹാഭാരത സിറ്റി' എന്ന പേരില്‍ മ്യൂസിയമാക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. 

 




കൂടുതല്‍വാര്‍ത്തകള്‍.