കശ്മീരില്‍ കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെ ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന് സംശയാസ്പദമായി ഇയാളെ ഒരു പെണ്‍കുട്ടിയ്ക്കൊപ്പം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നു ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. സൈനീകന്റെ മൊഴിയെടുത്ത ശേഷം അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ശ്രീനഗര്‍ പോലീസ് സൂപ്രണ്ടിനാണ് ഇതിന്റെ ചുമതല.
ലിതുല്‍ ഓണ്‍ലൈനായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലില്‍ ഡ്രൈവറിനൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നി തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച ഹോട്ടല്‍ അധികൃതരോട് കയര്‍ത്തു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
2017 ല്‍ ആയിരുന്നു കശ്മീരില്‍ കല്ലേറ് നടത്തിയതിന്റെ പേരില്‍ യുവാവിനെ മേജര്‍ സ്വന്തം ജീപ്പിന്റെ ബോണറ്റില്‍ കെട്ടി യാത്ര ചെയ്തത്. ഇത് വിവാദമായിരുന്നു.