CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 59 Seconds Ago
Breaking Now

കൊട്ടാരത്തില്‍ ഒരു അപൂര്‍വ്വ കൂട്ടുകെട്ട്; ചാള്‍സിന്റെ 70-ാം പിറന്നാളിന് കൈപിടിച്ച് കോണ്‍വാള്‍ ഡച്ചസും, ഹാരിയുടെ വധുവും; കാമില്ല-മെഗാന്‍ സൗഹൃദം പുതിയ വഴിത്തിരിവാകുമോ?

രാജകുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പൊതുവെ പൊതുവേദികളില്‍ അടുപ്പം കാണിക്കാറില്ല

ഡയാനയുടെ പേരില്‍ ബ്രിട്ടീഷ് രാജകുടുംബം കടന്നുപോയിട്ടുള്ള പീഡനങ്ങളും, ആരോപണങ്ങളും ചെറുതല്ല. കാമില്ല പാര്‍ക്കറിനോടുള്ള പ്രണയം ഉപേക്ഷിച്ച് ഡയാനയെ വിവാഹം കഴിക്കേണ്ടി വന്ന ചാള്‍സ് രാജകുമാരനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കാമില്ലയ്ക്ക് സിദ്ധിച്ചത് ഒരു വില്ലന്‍ റോളാണ്. വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടര്‍ന്നുവന്ന ആ രീതിയ്ക്ക് മെഗാന്‍ മാര്‍ക്കിളിന്റെ കടന്നുവരവോടെ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഹാരിയും, ചാള്‍സും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച ഇല്ലാതാകുന്നത് വിവാഹവേദിയില്‍ കണ്ടപ്പോള്‍, ചാള്‍സിന്റെ 70-ാം പിറന്നാളിന് മെഗാനും കാമില്ലയും തമ്മിലുള്ള സൗഹൃദത്തിന്റെ കാഴ്ചകളാണ് പുറത്തുവരുന്നത്. 

സസെക്‌സ് ഡച്ചസ് എന്ന പദവിയിലേറി മെഗാന്‍ തന്റെ ആദ്യ ഔദ്യോഗിക ചടങ്ങിനെത്തിയ വേദി കൂടിയായിരുന്നു ചാള്‍സ് രാജകുമാരന്റെ പിറന്നാള്‍ ആഘോഷം. ഹാരിയുടെ രണ്ടാനമ്മയുമായി ഇതുവരെ ആരും പ്രകടിപ്പിക്കാത്ത അടുപ്പം പുലര്‍ത്തുന്ന മെഗാനെ കണ്ട് ചുറ്റും കൂടിയവര്‍ ഒരുപക്ഷെ ഞെട്ടിക്കാണും. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന ചടങ്ങുകളില്‍ മെഗാന്‍ കോണ്‍വാള്‍ ഡച്ചസിന്റെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ രാജഭക്തരെ വിസ്മയിപ്പിക്കുകയാണ്. 

രാജകുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പൊതുവെ പൊതുവേദികളില്‍ അടുപ്പം കാണിക്കാറില്ല. ഈ പതിവ് തെറ്റിച്ച് കൊണ്ടാണ് 70-കാരിയായ കാമില്ല മെഗാന്റെ കൈയില്‍ മുറുകെ പിടിച്ചത്. ചാള്‍സിന്റെ ഭാര്യയായി ഡച്ചസ് പദവി നേടിയ കാമില്ല തന്റെ അനുഭവങ്ങള്‍ കുടുംബത്തിലെ പുതിയ മരുമകളുമായി പങ്കുവെയ്ക്കുകയാകാം എന്നാണ് അനുമാനം. കാമില്ലയുമായി ചടങ്ങിനിടെ സുദീര്‍ഘമായ സംഭാഷണത്തിനും മെഗാന്‍ സമയം കണ്ടെത്തി. മെഗാന്റെ വരവ് കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കണമെന്ന് മോഹിക്കുന്ന മെഗാന്‍ മാര്‍ക്കിള്‍ രാജകുടുംബത്തിന് സമൂലമായ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പ്. ഒപ്പം ഡയാനയേക്കാള്‍ കൂടുതല്‍ ജനകീയമാകാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.




കൂടുതല്‍വാര്‍ത്തകള്‍.