CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 28 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ വ്യക്തി അന്തരിച്ചു; 113 വയസ്സ് വരെ ജീവിച്ച ഈ മുത്തശ്ശി ഒരു മുന്‍കാല നഴ്‌സ്; മരണം 114-ാം പിറന്നാളിന് ആറാഴ്ച അകലെ

ജീവിതകാലത്ത് രാജ്യം ഭരിച്ച 20 പ്രധാനമന്ത്രിമാരെ ബെസി മുത്തശ്ശി കണ്ടു

114 വയസ്സ് തികച്ച് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും മരണം അതിന്റെ തമാശ കാണിച്ചു. ഇത്രയും കാലം ജീവിക്കാന്‍ അവസരം നല്‍കിയിട്ട് പിറന്നാള്‍ ആഘോഷത്തിന് ആറാഴ്ച മാത്രം ഉള്ളപ്പോഴായിരുന്നു മരണത്തിന്റെ കടന്നുവരവ്. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ബെസി ക്യാം ഭൂമിയിലെ വാസം മതിയാക്കി മടങ്ങി.

2016 ജൂലൈയിലാണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി ബെസി മുത്തശ്ശിയെ തേടിയെത്തിയത്. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ സ്വെയില്‍ഡെയിലില്‍ 1904 ജൂണ്‍ 20-നാണ് ജനിച്ചത്. മുന്‍ നഴ്‌സ് കൂടിയായ ഇവരുടെ വിയോഗം റോത്തര്‍ഹാമിലെ കെയര്‍ ഹോമിലായിരുന്നു.

ജീവിതകാലത്ത് രാജ്യം ഭരിച്ച 20 പ്രധാനമന്ത്രിമാരെ ബെസി മുത്തശ്ശി കണ്ടു. ലോകത്തിലെ ഏറ്റവും പ്രായമുള്ള പത്താമത്തെ വ്യക്തിയായ ഇവര്‍ 1926ല്‍ കൗണ്ടി ഡുര്‍ഹാമിലെ ഡാര്‍ലിംഗ്ടണ്‍ ഹോസ്പിറ്റലില്‍ നിന്നാണ് നഴ്‌സിംഗ് യോഗ്യത നേടുന്നത്.

ഡോങ്കാസ്റ്ററിലെ മൊണ്ടാഗു ആശുപത്രിയില്‍ വാര്‍ഡ് സിസ്റ്ററും, തീയേറ്റര്‍ സിസ്റ്ററുമായി സേവനം നല്‍കിയ ബെസി ക്യാം രണ്ടാം ലോകമഹായുദ്ധ കാലത്ത് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ റിച്ച്മണ്ട് ഹോസ്പിറ്റലിലും ജോലി ചെയ്തിരുന്നു. ശാസ്ത്രജ്ഞനായ ജോണ്‍ ക്യാമായിരുന്നു ഭര്‍ത്താവ്.




കൂടുതല്‍വാര്‍ത്തകള്‍.