CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 45 Seconds Ago
Breaking Now

ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ പെണ്ണ് കെട്ടുന്നു, രണ്ടുപേരെ

രണ്ട് സ്ത്രീകള്‍ക്കും ഫുട്‌ബോളര്‍ മാസം 1500 പൗണ്ട്, ഏകദേശം 1.30 ലക്ഷം വീതം മാസച്ചെലവുകള്‍ക്ക് നല്‍കുന്നുണ്ട്.

മുന്‍ ബ്രസീല്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ വിവാഹിതനാകുന്നു. ഒറ്റയടിക്ക് രണ്ട് സ്ത്രീകളെയാണ് താരം ജീവിതത്തിലേക്ക് കൂട്ടുന്നത്. ആഗസ്റ്റിലാണ് പ്രിസില കൊയ്‌ലോ, ബിയാട്രിസ് സൂസ എന്നിവരുമായുള്ള വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയോ ഡീ ജനീറോയിലെ താരത്തിന്റെ ആഡംബര വസതിയില്‍ രണ്ട് സ്ത്രീകളും സമാധാനപരമായി ജീവിച്ച് വരികയാണ്. ഡിസംബര്‍ മുതലാണ് താരം രണ്ട് പേരെയും ഒരു കൂരയ്ക്ക് കീഴിലേക്ക് കൊണ്ടുവന്നത്. 

ബഹുഭാര്യാത്വം നല്ലതാണെന്ന് വിശ്വസിക്കുന്ന റൊണാള്‍ഡീഞ്ഞോ ബിയാട്രിസുമായി പ്രണയം ആരംഭിക്കുന്നത് 2016ലാണ്. പ്രിസിലയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. രണ്ട് സ്ത്രീകള്‍ക്കും ഫുട്‌ബോളര്‍ മാസം 1500 പൗണ്ട്, ഏകദേശം 1.30 ലക്ഷം വീതം മാസച്ചെലവുകള്‍ക്ക് നല്‍കുന്നുണ്ട്. 

ഇരുവര്‍ക്കും സമ്മാനം നല്‍കുന്നതിലും താരം സമത്വം പാലിക്കും. എവിടെ പോയി വന്നാലും ഒരേ സമ്മാനമാണത്രേ ഇരുവര്‍ക്കും നല്‍കുക. ജനുവരിയില്‍ രണ്ട് പേരോടും വിവാഹത്തിന് അനുമതി ചോദിച്ച താരം മോതിരവും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.