CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 17 Seconds Ago
Breaking Now

പെന്‍ഷന്‍ വാങ്ങാന്‍ ആണ്‍മക്കള്‍ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് 4 മാസം

വാരണാസിയിലാണ് ആണ്‍മക്കള്‍ 70 വയസ്സുള്ള അമ്മയുടെ മൃതദേഹം നാല് മാസക്കാലം സൂക്ഷിച്ചത്.

പണമാണ് ജീവിതത്തിലെ എല്ലാം എന്ന് വിശ്വസിക്കുന്ന അവസ്ഥ ഇന്ന് സമൂഹത്തില്‍ വ്യാപകമാണ്. ഇതിന് വേണ്ടി മരിച്ച അമ്മയുടെ മൃതദേഹം ദഹിപ്പിക്കാതെ സൂക്ഷിച്ച് വെച്ചെന്ന് കേട്ടാലോ! വാരണാസിയിലാണ് ആണ്‍മക്കള്‍ 70 വയസ്സുള്ള അമ്മയുടെ മൃതദേഹം നാല് മാസക്കാലം സൂക്ഷിച്ചത്. 

പെന്‍ഷന്‍ വാങ്ങാന്‍ വിരലടയാളം വേണമെന്നതിനാല്‍ മൃതദേഹം സംസ്‌കരിക്കാതെ ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നു മക്കള്‍. കബീര്‍ നഗര്‍ കോളനിയിലെ ഇവരുടെ വീട്ടിലെ സ്‌റ്റോര്‍ റൂമില്‍ നിന്നാണ്അമരാവതി ദേവിയുടെ മൃതദേഹം കണ്ടെത്തിയത്. 

വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജനുവരി 13നാണ് അഞ്ച് ആണ്‍മക്കളുടെ അമ്മയായ ദേവി മരിച്ചത്. മക്കളായ രവി പ്രകാശ്, ദേവ് പ്രകാശ്, യോഗേശ്വര്‍ പ്രകാശ്, ജ്യോതി പ്രകാശ്, ഗിരീഷ് പ്രകാശ് എന്നിവര്‍ പിന്നീട് പെന്‍ഷന്‍ നേടാനുള്ള മാര്‍ഗ്ഗമാണ് ചിന്തിച്ചത്. 

ഇതോടെ വിവിധ കെമിക്കലുകള്‍ ഉപയോഗിച്ച് മൃതദേഹം കേട് കൂടാതെ സൂക്ഷിക്കുകയായിരുന്നു. അമ്മയുടെ മൃതദേഹത്തിലെ വിരലില്‍ മഷി പുരണ്ടത് ശ്രദ്ധിച്ചതോടെയാണ് മക്കളുടെ പരിപാടി പോലീസ് തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് കസ്റ്റംസ് സൂപ്രണ്ടായി ജോലി ചെയ്ത് വിരമിച്ച ആളായിരുന്നു. ഇദ്ദേഹം മരിച്ചതോടെ 40,000 രൂപ പെന്‍ഷന്‍ ദേവിയ്ക്ക് ലഭിച്ചിരുന്നു. ഈ പണം നേടാനായി മക്കള്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ വെയ്ക്കുകയായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.