ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി തുടങ്ങിയ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി മോദി ഏറ്റെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന് ഹൃത്വികും ചലഞ്ചേറ്റെടുത്തു. എന്നാല്‍ പുലിവാലു പിടിച്ചിരിക്കുകയാണ്.
കായിക മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത ഹൃത്വിക് മുംബൈയിലെ വീട്ടില്‍ നിന്ന് സൈക്കിള്‍ ചവിട്ടി പോകുന്നതിന്റെ വീഡിയോയാണ് സ്വയം മൊബൈലില്‍ ഷൂട്ട് ചെയ്തത്. പിന്നീട് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുവിമര്ശനമേറ്റുവാങ്ങുകയാണ്.
ഹെല്‍മെറ്റ് വയ്ക്കാതെ ഒറ്റകൈയില്‍ വേദത്തിലുള്ള സൈക്കിളിംഗ്, ട്വിറ്ററില്‍ 23 മില്യണ്‍ ഫോളോവേഴ്സുള്ള താരം മോശം ഉദാഹരണമാണ് കാണിക്കുന്നതെന്ന് വിമര്‍ശനം വന്നു. ആരാധകര്‍ സമാന രീതിയില്‍ ചെയ്താല്‍ മരണം സംഭവിക്കും. ഗതാഗത നിയമം ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഒരു ഫോളോവര്‍ മുംബൈ പോലീസിനെ ടാഗ് ചെയ്തു. ലൊക്കേഷന്‍ വിവരം നല്കിയാല് ഏത് ട്രാഫിക് ഡിവിഷന്റെ പരിധിയില്‍ വരുമെന്ന് നോക്കാമെന്നും അവരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും മുംബൈ പോലീസ് മറുപടി ട്വീറ്റ് നല്കി .