CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 51 Seconds Ago
Breaking Now

ഞാനാണ് കര്‍ണാടക മുഖ്യമന്ത്രി ; ബാക്ക് സീറ്റ് ഡ്രൈവിങ് ഉണ്ടാകില്ലെന്ന് കുമാരസ്വാമി

താനാണ് മുഖ്യമന്ത്രി .ബാക്ക് സീറ്റ് ഡ്രൈവിങ് അനുവദിക്കില്ല. ഭരണ കടിഞ്ഞാണ്‍ എന്റെ കൈയ്യില്‍ തന്നെ.

കര്‍ണാടകയിലെ മുഖ്യമന്ത്രി താനാണെന്നും തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തില്ലെന്നും കുമാരസ്വാമി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ ദേവഗൗഡയുമായി ചില ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതികരണം.

പിതാവ് തലമുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ഭരണ പരിചയവും ഉപയോഗപ്പെടുത്തേണ്ടതാണ്. എന്നാല്‍ താനാണ് മുഖ്യമന്ത്രി .ബാക്ക് സീറ്റ് ഡ്രൈവിങ് അനുവദിക്കില്ല. ഭരണ കടിഞ്ഞാണ്‍ എന്റെ കൈയ്യില്‍ തന്നെ. ഭരണത്തില്‍ അദ്ദേഹം ഇടപെടില്ലെന്നു ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും കുമാരസ്വാി പറഞ്ഞു.

കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനും വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീ ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ ദേവഗൗഡയുടെ ഇടപെടലുകളുണ്ടാകുമെന്ന വാര്‍ത്തയാണ് കുമാരസ്വാമിയുടെ പ്രതികരണത്തിന് കാരണം.




കൂടുതല്‍വാര്‍ത്തകള്‍.