CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 36 Seconds Ago
Breaking Now

അയര്‍ക്കുന്നം മറ്റക്കര 2മത് സംഗമത്തിന് ഗായകന്‍ ജി.വേണുഗോപാല്‍ നാളെ തിരി തെളിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജോസ്.കെ.മാണി എം.പി.യും തത്സമയം ആശംസകള്‍ നേരും. കുടുംബങ്ങളെ എതിരേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പിറന്ന നാടിന്റെ ഓര്‍മകളും, സൗഹൃദങ്ങളും, പൈതൃകവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം  മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2മത് സംഗമത്തിന് അനുഗ്രഹീത ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ നാളെ തിരി തെളിക്കും. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ജനകീയ നേതാവ് ശ്രീ.ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രീയങ്കരനായ എം.പി. ശ്രീ.ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേരും. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആദ്യ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ശ്രീ.ജോസ്.കെ.മാണി എം.പി. ആയിരുന്നു. നാളെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന 2  മത് സംഗമം പ്രൗഡോജ്വലമാക്കുവാനും കുടുംബാഗങ്ങളെ എതിരേല്‍ക്കുവാനുമുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു. ഗൃഹാതുരത്വം തുളുമ്പുന്ന ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് അസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ വേറിട്ട ആലാപനശൈലിയുടെ ഉടമയുമായ അനുഗ്രഹീത ഗായകന്‍ ശ്രീ.ജി.വേണുഗോപാലിനെ  മുഖ്യാഥിതിയായി ലഭിച്ചതിനാല്‍ ഇത്തവണയും കൂടുതല്‍ കുടുംബങ്ങള്‍ ആവേശപൂര്‍വ്വമാണ് സംഗമത്തില്‍ പങ്കെടുക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌ക്കാരിക സമ്മേളത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാകായിക  വിനോദ പരിപാടികളും ഉണ്ടായിരിക്കും. അയര്‍ക്കുന്നം  മറ്റക്കര പ്രദേശങ്ങളിലും പരിസര സ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവര്‍ക്കും വിവാഹബന്ധവുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും യുകെയില്‍ താമസിക്കുന്ന ഈ പ്രദേശങ്ങളുമായി ബന്ധമുള്ള മുഴുവന്‍ ആളുകളും രണ്ടാമത് സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. സംഗമ ദിവസം കലാകായിക  വിനോദ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഇനിയും താല്പര്യമുള്ളവരും സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും കമ്മറ്റി അംഗങ്ങളേയോ താഴെ പറയുന്നവരേയോ ബന്ധപ്പെടാവുന്നതാണ്.

ജോസഫ് വര്‍ക്കി (പ്രസിഡന്റ്)  07897448282

 

ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി)       07480363655

ടോമി ജോസഫ് (ട്രഷറര്‍)  07737933896

 

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് 

 

സി.എ ജോസഫ്  07846747602

പുഷ്പ ജോണ്‍സണ്‍  07969797898

 

സംഗമവേദിയുടെ വിലാസം

Woodcross Lane

Bilston

Wolverhampton

WV14 9BW

 

Date: 26052018

Time: 10 AM  6 PM

വാര്‍ത്ത അയച്ചത് ; ജോയല്‍ ചെറുപ്ലാക്കില്‍

 




കൂടുതല്‍വാര്‍ത്തകള്‍.