CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 51 Seconds Ago
Breaking Now

പരസ്പരമുള്ള വഴക്ക് ഒടുവില്‍ ക്രൂരതയിലേക്കെത്തിച്ചു ; സൗമ്യയുടെ മരണത്തില്‍ ലൈജുവിനെതിരെ കൊലപാതക കുറ്റത്തിന് കേസ്

കത്തികൊണ്ട് കഴുത്തിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തംവാര്‍ന്ന് മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഐടി എഞ്ചിനീയറായ സൗമ്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പടിഞ്ഞാറേ ചാലക്കുടി മനപ്പടി കണ്ടംകുളത്തി ലൈജൂവിനെതിരെ (38) കൊലക്കുറ്റത്തിന് കേസെടുത്തു.

കത്തികൊണ്ട് കഴുത്തിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തംവാര്‍ന്ന് മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച ലൈജുവിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഐസിയുവില്‍ നിന്ന് നിരീക്ഷണ മുറിയിലേക്ക് മാറ്റി. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്യും.

ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച രാത്രി നടന്നെന്ന് കരുതുന്ന കൊലപാതകം ബുധനാഴ്ച വൈകീട്ടാണ് പുറത്തുവരുന്നത്. വീട്ടിലുണ്ടായ എട്ടുവയസ്സുകാരന്‍ മകന്‍ ആരോണ്‍ പൂട്ടികിടന്ന കിടപ്പുമുറിക്ക് മുമ്പില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് വിളിച്ചിട്ടും തുറക്കാതായതോടെ അമ്മുമ്മയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. പപ്പയും മമ്മയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്ക് വിശക്കുന്നുവെന്നും പറഞ്ഞാണ് കുട്ടി വിളിച്ചത്. ഉടന്‍ ലൈജുവിന്റേയും മകളുടേയും ഫോണിലേക്ക് വിളിച്ചു. ലൈജുവിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ നിങ്ങളുടെ മകളെ ഞാന്‍ കൊന്നുവെന്നായിരുന്നു മറുപടി. ഷീലയും ഭര്‍ത്താവും കാറില്‍ പാഞ്ഞെത്തി. പോലീസ് സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് ദാരുണ സംഭവം കണ്ടത്. ലൈജു കൈമുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. കൊല നടത്തിയത് കുളിമുറിയില്‍ വച്ചാണെന്നും സംശയമുണ്ട്. രക്തം കട്ടപിടിച്ച നിലയിലാണ് കിടക്കുന്നത്. 

ദമ്പതികള്‍ നിരന്തരം വഴക്കിലായിരുന്നുവെന്നാണ് ബെന്ധുക്കള്‍ നല്‍കുന്ന വിവരം. 11 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. യഎസില്‍ നിന്ന് ജോലി നിര്‍ത്തി എത്തിയ ലൈജു കൊരട്ടി കിന്‍ഫ്രാ പാര്‍ക്കിലാണ് ജോലിയ്ക്ക് കയറിയത്. സ്ഥിരമായി ജോലിയ്ക്ക് പോകാത്തതിന്റെ പേരില്‍ വഴക്കുണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.