CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 59 Seconds Ago
Breaking Now

അരുത്, പിന്‍മാറരുത്; ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയ ട്രംപിനോട് പുനര്‍വിചിന്തനം ആവശ്യപ്പെട്ട് നോര്‍ത്ത് കൊറിയ; ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു

വിദേശ മാധ്യമപ്രവര്‍ത്തകരെ കൂടി സാക്ഷിയാക്കിയാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രം നോര്‍ത്ത് കൊറിയ തകര്‍ത്തത്

നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇക്കാര്യത്തില്‍ ഒരു പുനരാലോചന ആവശ്യപ്പെട്ട് നോര്‍ത്ത് കൊറിയ. ജൂണ്‍ 12ന് നടക്കാനിരുന്ന ചരിത്രപരമായ യോഗത്തില്‍ നിന്നുമാണ് ട്രംപ് പിന്‍വാങ്ങിയത്. നോര്‍ത്ത് കൊറിയയിലെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു.

ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയ നടപടി അപലപനീയമാണെന്ന് നോര്‍ത്ത് കൊറിയ വ്യക്തമാക്കി. പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ചര്‍ച്ച പൊടുന്നനെ റദ്ദാക്കിയ നടപടി അപലപനീയമാണ്. ഏത് സമയത്തും ഏത് തരത്തിലുമുള്ള ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണ്', നോര്‍ത്ത് കൊറിയയുടെ ഫസ്റ്റ് വൈസ് ഫോറിന്‍ മിനിസ്റ്റര്‍ കിം കെ ഗ്വാന്‍ വ്യക്തമാക്കി.

നോര്‍ത്ത് കൊറിയ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ട്രംപ് സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ ചര്‍ച്ചയ്ക്കായി കിം ജോംഗ് ഉന്‍ തയ്യാറെടുക്കുകയാണെന്നും, യുഎസുമായുള്ള ചര്‍ച്ചകള്‍ ഒരു പുതിയ തുടക്കമായി  മാറുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി.

വിദേശ മാധ്യമപ്രവര്‍ത്തകരെ കൂടി സാക്ഷിയാക്കിയാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രം നോര്‍ത്ത് കൊറിയ തകര്‍ത്തത്. എന്നാല്‍ ഇത് ഏത് സമയത്തും പുനര്‍നിര്‍മ്മിക്കാമെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.