മൂന്ന് മക്കളുടെ അമ്മയാണ് ഇന്ന് കെയ്റ്റ് മിഡില്ടണ്, അതും വില്ല്യം രാജകുമാരന്റെ ഭാര്യയായി. രാജകുടുംബത്തിന്റെ ഭാഗമായതോടെ മാന്യമായി അളന്നുതൂക്കി പോലും ചിരിക്കുന്ന ഇവര്‍ക്കെല്ലാം അത്ര മാന്യമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. ഹാരിയുടെ അഴിഞ്ഞാട്ടം ബ്രിട്ടന് ഏറെ കണ്ടതാണെങ്കിലും പാര്‍ട്ടിയും, ബാറിലെ കുടിയും കഴിഞ്ഞിറങ്ങുന്ന കെയ്റ്റ് മിഡില്‍ടണിന്റെയും, വില്ല്യം രാജകുമാരന്റെയും ചിത്രങ്ങള്‍ കണ്ട് വായുംപൊളിച്ച് ഇരിക്കുകയാണ് ബ്രിട്ടന്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മാക്സ് ബട്ടര്‍വര്‍ത്താണ് തന്റെ കളക്ഷനില്‍ നിന്നുമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2005 മുതല്‍ 2008 വരെയുള്ള കാലത്ത് നൈറ്റ് ക്ലബിലും, ബാറിലും, ഹോട്ടലുകളിലും അടിച്ച് ഫിറ്റായി പുറത്തിറങ്ങുന്ന വിവിഐപികളുടെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളാണ് മാക്സ് പുറത്തുവിട്ടിരിക്കുന്നത്.
മദ്യപാനവും പാര്‍ട്ടിയും കഴിഞ്ഞ് വ്യത്യസ്ത കാറുകളില്‍ കയറിപ്പോകുന്ന കേംബ്രിഡ്ജ് ഡച്ചസിന്റെയും വില്ല്യം രാജകുമാരന്റെയും ചിത്രം ഞെട്ടിക്കുന്നതാണ്. തങ്ങള്‍ക്കും ഒരു സാധാരണക്കാരനെ പോലെ തന്നെ ഒരു പൂര്വ്വകാലമുണ്ടെന്ന സ്മരണയാണ് ഈ ചിത്രങ്ങള്‍ പുലര്‍ത്തുന്നത്. അടിച്ച് പാമ്പായി കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വില്ല്യമിന്റെ ചിത്രം.
തന്റെ പഴയ വഴിവിട്ട കാലമൊക്കെ മാറ്റിവെച്ച് ഹാരി രാജകുമാരന് മെഗാന് മാര്‍ക്കിളിനൊപ്പം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ഘട്ടത്തിലാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്.