മെയ് 19നാണ് ഹാരി രാജകുമാരനും, മെഗാന് മാര്‍ക്കിളും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കാനുള്ള വാക്ക് നല്‍കിയത്. ഇതോടെ സസെക്സ് ഡ്യൂക്കും, ഡച്ചസുമൊക്കെയായി സ്ഥാനപ്പേരും ലഭിച്ചു. വിന്‍ഡ്സര്‍ കാസിലില്‍ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വെച്ചായിരുന്നു ലോകത്താകമാനമുള്ള ആളുകളുടെ ഹൃദയം കവര്‍ന്ന ആ ചടങ്ങ് നടന്നത്.
മെഗാന് മാര്‍ക്കിളിന്റെ മാതാപിതാക്കളാണ് ചടങ്ങിന് നാടകീയമായ അവസരങ്ങള്‍ ഒരുക്കിയത്. മെഗാന്റെ പിതാവ് തോമസ് മാര്‍ക്കിളും, അമ്മ ഡോറിയ റാഗ്ലാന്‍ഡിന്റെയും വിവാഹവും ഇതിലേറെ നാടകീയതകളോടെയാണ് അരങ്ങേറിയത്.
1979 ഡിസംബര്‍ 23നാണ് ഡോറിയയും, തോമസും വിവാഹിതരായത്. 23 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഡോറിയ വിവാഹത്തിന് ഒരുങ്ങിയത്. ലോസാഞ്ചലസിലെ സണ്‍സെറ്റ് ബോള്‍വാര്‍ഡ് സെല്‍ഫ് റിയലസൈഷന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. യോഗി പരമഹംസ യോഗാനന്ദ സ്ഥാപിച്ച യോഗ, മെഡിറ്റേഷന്‍ ക്ഷേത്രമായിരുന്നു ഇത്.
61 വയസ്സുകാരിയായ മെഗാന്റെ അമ്മ യോഗ ഇന്‍സ്ട്രക്ടര്‍ കൂടിയാണ്. മെഗാനും യോഗ ദിനചര്യയുടെ ഭാഗമാക്കിയ വ്യക്തിയാണ്.