CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 15 Seconds Ago
Breaking Now

ക്യാനഡയിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ബോംബ് പൊട്ടിച്ച രണ്ട് പേരെ തിരഞ്ഞ് പോലീസ്; ബോംബെ ഭേലില്‍ പരുക്കേറ്റത് 15 പേര്‍ക്ക്; 3 പേരുടെ നില ഗുരുതരം

സംഭവവുമായി ബന്ധപ്പെട്ട് ടൊറന്റോയിലെ കോണ്‍സുല്‍ ജനറലുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു

ക്യാനഡയിലെ ടൊറന്റോയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലെ പ്രതികളെ തേടി പോലീസ്. 15 പേര്‍ക്ക് പരുക്കേറ്റ സ്‌ഫോടനത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പരുക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.

ഇന്ത്യന്‍ റെസ്റ്റൊറന്റ് ബോംബെ ഭേലിലാണ് പ്രാദേശി സമയം രാത്രി 10.30ഓടെ സ്‌ഫോടനം നടക്കുന്നത്. ടീഷര്‍ട്ട് ധരിച്ചെത്തിയ രണ്ട് പേരാണ് സ്‌ഫോടകവസ്തു പ്രവര്‍ത്തിപ്പിച്ച ശേഷം സ്ഥലം വിട്ടതെന്ന് പോലീസ് പറഞ്ഞു. കൈയില്‍ പെയിന്റ് ക്യാന്‍ പോലെ തോന്നിക്കുന്ന വസ്തുവുമായാണ് രണ്ട് പേര്‍ റെസ്റ്റൊറന്റില്‍ കടന്നത്.

ഇവര്‍ പുറത്ത് പോയ ശേഷമാണ് സ്‌ഫോടനം നടന്നത്. മുറിവേല്‍പ്പിക്കാന്‍ പാകത്തിനുള്ള വസ്തുക്കള്‍ നിറച്ചതായിരുന്നു ബോംബെന്ന് സര്‍ജന്റ് മാറ്റ് ബെര്‍ട്രാം വ്യക്തമാക്കി. ഒരു കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം നടക്കവെയായിരുന്നു സംഭവം. പരിഭ്രാന്തരായ അതിഥികളും, കുടുംബങ്ങളും ഓടി പുറത്തിറങ്ങി.

സംഭവവുമായി ബന്ധപ്പെട്ട് ടൊറന്റോയിലെ കോണ്‍സുല്‍ ജനറലുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറും സ്ഥലത്തുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.