CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes Ago
Breaking Now

ഹിന്ദുവായ കാമുകിയെ കാണാനെത്തിയ മുസ്ലീം യുവാവിനെ ആക്രമിച്ച് ജനക്കൂട്ടം; നെഞ്ചോട് ചേര്‍ത്തുപിടിച്ച് രക്ഷിച്ച സിഖ് പോലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍മീഡിയയുടെ കൈയ്യടി

യുവാവിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് കൂടുതല്‍ അക്രമങ്ങളില്‍ നിന്നും ഇദ്ദേഹം രക്ഷപ്പെടുത്തിയത്.

ഉത്തരാഖണ്ഡില്‍ ജനക്കൂട്ടത്തിന്റെ അക്രമത്തില്‍ നിന്നും മുസ്ലീം യുവാവിനെ രക്ഷപ്പെടുത്തിയ സിഖ് പോലീസുകാരന് കൈയടി. പ്രധാന പട്ടണത്തില്‍ ഏതാനും കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ ഗിരിജാ ക്ഷേത്രത്തില്‍ കാമുകിയെ കാണാനെത്തിയ യുവാവിന് നേരെയായിരുന്നു അതിക്രമം. 

ഇരുവരും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ക്ഷേത്രത്തില്‍ കാണാനെത്തിയത്. എന്നാല്‍ ഇരുവരും രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞതോടെ രംഗം വഷളായി. യുവാവിനെ അക്രമിക്കാന്‍ ജനക്കൂട്ടം മത്സരിച്ചതോടെയാണ് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായ പോലീസുകാരന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രംഗത്തിറങ്ങിയത്. 

ചുറ്റും കൂടിയ ആളുകള്‍ യുവാവിനെ തല്ലുകയും, കൈയേറ്റം ചെയ്യുകയും ചെയ്തതോടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിംഗ് എത്തുന്നത്. യുവാവിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് കൂടുതല്‍ അക്രമങ്ങളില്‍ നിന്നും ഇദ്ദേഹം രക്ഷപ്പെടുത്തിയത്. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എസ്‌ഐക്ക് കൈയടി ലഭിക്കുന്നത്. 

മുസ്ലീം യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരനോട് ജനക്കൂട്ടത്തിലെ ചിലര്‍ കയര്‍ക്കുന്നുമുണ്ട്. എന്നിട്ടും ഗഗന്‍ദീപ് യുവാവിനെ വിട്ടുനല്‍കാതെ മുദ്രാവാക്യം വിളിച്ച ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞ് പോയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.