CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 47 Seconds Ago
Breaking Now

പാമ്പുകടിയേറ്റത് അറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി; അമ്മയും കുഞ്ഞും മരിച്ചു

മാണ്ഡല ഗ്രാമത്തിലാണ് അമ്മയുടെയും കുഞ്ഞിന്റെയും ദാരുണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊടുംവിഷമുള്ള പാമ്പിനെ കടിയേറ്റ അമ്മ കുഞ്ഞിനെ മൂലയൂട്ടിയതിനെത്തുടര്‍ന്ന് രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. ഏതാനും സമയത്തിന് ശേഷം അമ്മയും മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 

മാണ്ഡല ഗ്രാമത്തിലാണ് അമ്മയുടെയും കുഞ്ഞിന്റെയും ദാരുണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വീട്ടില്‍ കിടന്നുറങ്ങവെയാണ് സ്ത്രീക്ക് പാമ്പിന്റെ കടിയേറ്റത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ ഇവര്‍ കുഞ്ഞിന് പാല്‍ നല്‍കുകയായിരുന്നു. 

കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരുടെയും ആരോഗ്യസ്ഥിതി വഷളായതോടെയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആദ്യം തന്നെ വിഫലമായി. ഇതിന് ശേഷമായിരുന്നു അമ്മയും മരിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.