CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Minutes 38 Seconds Ago
Breaking Now

34 കാരിയായ ട്യൂഷന്‍ അധ്യാപിക 14 കാരനെ ലൈംഗീകമായി ചൂഷണം ചെയ്തു ; അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വിട്ടു

ചണ്ഡീഗഢിലാണ് 34 വയസ്സുള്ള അധ്യാപികയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

ട്യൂഷന്‍ പഠിക്കാനെത്തിയ 14 വയസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലാണ് 34 വയസ്സുള്ള അധ്യാപികയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. 

നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. അധ്യാപികയ്ക്ക് എതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ട്യൂഷനിടെ പീഡനത്തിന് ഇരയായത്. 

അയല്‍ക്കാര്‍ കൂടിയായ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ് വീട്ടുകാര്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയും, ഇളയ മകളെയും ഇവിടെ ട്യൂഷന് ചേര്‍ത്തത്. എന്നാല്‍ ആണ്‍കുട്ടിയുടെ പഠനത്തില്‍ ശ്രദ്ധിക്കാനായി മകളെ മറ്റൊരിടത്ത് ചേര്‍ക്കാന്‍ അധ്യാപിക ആവശ്യപ്പെട്ടു. ഇതിന് ശേഷം ആണ്‍കുട്ടിയെ ശാരീരികമായി ഇവര്‍ ഉപയോഗിച്ചതായി പോലീസ് വ്യക്തമാക്കി. കൂടാതെ ഒരു സിം കാര്‍ഡും എടുത്ത് നല്‍കി. മകന്റെ മാര്‍ക്ക് കുറഞ്ഞ് വന്നതോടെയാണ് ട്യൂഷന് പോകേണ്ടെന്ന് അമ്മ തീരുമാനിച്ചത്. കുട്ടിയുമായി ഏറെ അടുത്ത് പോയ അധ്യാപിക ആണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പൂട്ടിയിട്ടു. 

മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ വീട്ടിലെത്തിച്ചെങ്കിലും ഇവിടെയെത്തിയ അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് വീട്ടുകാര്‍ പോലീസിനെ വിളിച്ചത്. ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്ത് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.