CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 34 Seconds Ago
Breaking Now

വെറുതെ സംശയിച്ചു ; നിപ്പയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം

വവ്വാലുകലുടേയും പന്നികളുടേയും അടക്കം 20 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു

നിപ്പ ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ അതി സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യമില്ല. വവ്വാലുകലുടേയും പന്നികളുടേയും അടക്കം 20 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധിക്കും.

പോരമ്പ്രയില്‍ പടര്‍ന്നത് ചങ്ങരോത്തെ കിണറ്റില്‍ കാണപ്പെട്ട വവ്വാലുകളില്‍ നിന്നാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയത്. കോഴിക്കോട് നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയത് .




കൂടുതല്‍വാര്‍ത്തകള്‍.