നീ ഒക്കെ അങ്ങനെ സുഖിക്കണ്ടെടി എന്ന മനോഭാവമാണ് സോഷ്യല്‍മീഡിയയിലൂടെ പലര്‍ക്കുമെന്ന് ഗായിക അമൃത സുരേഷ്. അമൃതംഗമയ എന്ന തന്റെ പുതിയ ബാന്‍ഡിനെ കുറിച്ച് സംസാരിക്കവേയാണ് അമൃത ഇക്കാര്യം പറഞ്ഞത്.
അമൃതംഹമയ എന്ന ബാന്ഡിനൊത്തുള്ള രാജ്യാന്തര യാത്രയെ കുറിച്ചും ഇത്ര വലിയൊരു സംരംഭം തുടങ്ങാനിടയായ സാഹചര്യത്തെ കുറിച്ചും അമൃത പറയുന്നു. പാട്ടാണ് തന്റെ പ്രധാന മേഖല. തനിക്കൊരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്നും അമൃത വ്യക്തമാക്കി.
ആരെങ്കിലും നോക്കി കണ്ണുരുട്ടിയാല്‍ പേടിക്കുന്നയാളായിരുന്നു ഞാന്‍. ഇപ്പോള്‍ പ്രതികരിക്കും. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളാണ് അതിന് പ്രാപ്തരാക്കിയത്.സംഗീതത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ സങ്കടമുണ്ടായിരുന്നു. എല്ലാത്തിനും ഒരു സമയമുണ്ടലോ..അമൃത റയുന്നു.