CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 15 Seconds Ago
Breaking Now

ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടന യുക്മയുടെ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി.പതിവ് പോലെ യുകെയിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരുടെയും കൃതികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകടകരമായ ചില കടന്നു കയറ്റങ്ങള്‍ ഇന്ത്യ എങ്ങോട്ടാണ് എന്ന ചോദ്യം ഓരോ ഭാരതീയന്റെയും മനസ്സില്‍ ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. സൂരജ് കണ്ണന്‍ എഴുതിയ  ശ്രീലങ്ക: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്ന ലേഖനത്തില്‍ ശ്രീലങ്കയുടെ ചരിത്രം   വിവരിച്ചിരിക്കുന്നു.ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ തന്റെ സ്‌കൂള്‍ പഠനകാലത്തെ രസകരമായ ഒരനുഭവം പത്താംതരം എന്ന അധ്യായത്തില്‍ വിവരിക്കുന്നു.കടലിനെക്കുറിച്ചു ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ തകിടം മറിച്ച കടല്‍ യാത്രയെക്കുറിച്ചു കനിവിന്റെ കടലറിവുകള്‍ എന്ന ലേഖനത്തില്‍ രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു. രാജീവ് സോമശേഖരന്‍ എഴുതിയ   ചിത്രഗുപ്താ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?, എസ്. ജയേഷ് എഴുതിയ ഒന്നിടവിട്ട ശനിയാഴ്ചകള്‍, ജിതിന്‍ കെരച്ചന്‍ ഗോപിനാഥ് എഴുതിയ 

എങ്കിലും വേനല്‍മഴ പെയ്യാതെയിരിക്കട്ടെ, ബീന റോയി എഴുതിയ റിട്ടൈയസമ്പന്നമാക്കുന്നു.ര്‍മെന്റ്  ഹോം എന്നീ കഥകള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളാണ്. 

 

ബിനു ആനമങ്ങാട് രചിച്ച സുഡോക്ക്, സ്മിത മീനാക്ഷി രചിച്ച ബ്ലാക് ഈസ് ബ്യുട്ടിഫുള്‍ എന്നീ കവിതകളും ജ്വാല മെയ് ലക്കത്തെ സമ്പന്നമാക്കുന്നു.

 

ജ്വാല മെയ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ക്ലിക് ചെയ്യുക 

https://issuu.com/jwalaemagazine/docs/jwala__may___2018




കൂടുതല്‍വാര്‍ത്തകള്‍.