CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 41 Seconds Ago
Breaking Now

എയര്‍പോര്‍ട്ടിലെ സുരക്ഷ, മോഷ്ടാക്കള്‍ക്ക് രക്ഷ; കണ്‍വേയര്‍ ബെല്‍റ്റിലെ ട്രേകളില്‍ നിന്നും ലാപ്‌ടോപ്പും, ആഭരണങ്ങളും, പ്രിയപ്പെട്ടവരുടെ ചിതാഭസ്മവും വരെ അപ്രത്യക്ഷമാകുന്നത് ഇങ്ങനെ!

ആറ് മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി യാത്രക്കാരനെ വിടാനുള്ള സമ്മര്‍ദത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍

എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധനകള്‍ മോഷ്ടാക്കള്‍ക്ക് അവസരങ്ങളായി മാറുന്നു. വിലയേറിയ വസ്തുവകകളുമായി ബ്രിട്ടനിലെ എയര്‍പോര്‍ട്ടില്‍ ചെന്നുകയറുമ്പോള്‍ പല സാധനങ്ങളും മോഷ്ടാക്കള്‍ കൈക്കലാക്കി കാണും. സ്‌ക്രീനിംഗ് നടപടികള്‍ക്കായി കണ്‍വേയര്‍ ബെല്‍റ്റിലെ ട്രേയില്‍ വെയ്ക്കുന്ന സാധനങ്ങളാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം.

പലപ്പോളും കണ്‍വേയര്‍ ബെല്‍റ്റിലൂടെ കടന്ന് മറുവശം എത്തുമ്പോഴേക്കും ട്രേയില്‍ വെച്ചിട്ടുള്ള പല സാധനങ്ങളും കാണാതായിക്കുമെന്നതാണ് ആശങ്കയാകുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കൈമലര്‍ത്തും. എയര്‍പോര്‍ട്ട് നിയമങ്ങള്‍ പാലിക്കുന്നത് മൂലം വിലപിടിച്ച സാധനങ്ങള്‍ നഷ്ടമാകുന്നത് യാത്രക്കാരെ രോഷാകുലരാക്കുകയാണ്.

തീവ്രവാദ ഭീഷണിയുള്ളതിനാല്‍ യാത്രക്കാരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷം കടത്തിവിടാനുള്ള തത്രപ്പാടിലാണ് എയര്‍പോര്‍ട്ടുകള്‍. ഇതോടെ കാത്തുനില്‍ക്കുന്ന സമയവുമേറും. അത്യാധുനിക ഇലക്ട്രോണിക് ഡിവൈസുകള്‍ സ്‌ഫോടക വസ്തുക്കളാകാന്‍ ഇടയുള്ളതിനാല്‍ ഇവ വ്യക്തിഗതമായി പരിശോധിക്കും. ഇതോടെ സംഗതി കള്ളന്‍മാരുടെ കൈകളിലെത്തും.  

ആറ് മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി യാത്രക്കാരനെ വിടാനുള്ള സമ്മര്‍ദത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതോടെയാണ് ലാപ്‌ടോപ്പ് മുതല്‍ ചിതാഭസ്മം വരെ കവര്‍ച്ച ചെയ്യപ്പെടുന്നത് സ്ഥിരം സംഭവമായി മാറുന്നത്. അതുകൊണ്ട് വിലയേറിയ വസ്തുക്കള്‍ കൊണ്ടുപോകാതിരിക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം.




കൂടുതല്‍വാര്‍ത്തകള്‍.