CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 35 Seconds Ago
Breaking Now

ചിരിക്കുന്ന ഈ മുഖങ്ങള്‍ക്ക് അപ്പുറം കുടിയേറ്റക്കാരോടുള്ള വെറുപ്പ്; ജനറേഷന്‍ ഐഡന്റിറ്റി തീവ്രവലത് പ്രക്ഷോഭം അപകടകരമെന്ന് വിലയിരുത്തല്‍

ബ്രിട്ടനിലെ വെള്ളക്കാരെ മറികടന്ന് കറുത്തവരും, വംശീയ ന്യൂനപക്ഷക്കാരുടെയും എണ്ണം കൂടുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്.

ജനറേഷന്‍ ഐഡന്റിറ്റി- ജിഐ യുകെ ഒരു തീവ്ര വലത്പക്ഷ പാര്‍ട്ടിയാണ്. വിദ്യാഭ്യാസമുള്ള നന്നായി സംസാരിക്കുന്ന, വ്യക്തികള്‍ നയിക്കുന്ന ഈ പാര്‍ട്ടി പക്ഷെ ബ്രിട്ടന്‍ കണ്ട ഏറ്റവും അപകടകരമായ പാര്‍ട്ടിയായി മാറുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് പല മുന്‍ തെമ്മാടി പാര്‍ട്ടികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഇവരുടെ നയം കുടിയേറ്റക്കാരോടുള്ള വെറുപ്പ് തന്നെ!

23-കാരനായ ടോം ഡ്യൂപറാണ് ബ്രിട്ടനെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുടെ നേതാവ്. സണ്‍ഗ്ലാസും, സ്റ്റൈലുമൊക്കെ കാണിച്ച് നടക്കുന്ന ഇവരെ ഹിപ്സ്റ്റര്‍ ഫാസിസ്റ്റുകള്‍ എന്നാണ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഫാസിസവും, വംശീയപരവുമല്ല ജനറേഷന്‍ ഐഡന്റിറ്റിയെന്ന് ഡ്യൂപര്‍ അവകാശപ്പെടുന്നു. 

ബ്രിട്ടനിലെ വെള്ളക്കാരെ മറികടന്ന് കറുത്തവരും, വംശീയ ന്യൂനപക്ഷക്കാരുടെയും എണ്ണം കൂടുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ് ഇല്ലാതാകുമെന്നും, 2061-ഓടെ ഇത് സമ്പൂര്‍ണ്ണമാകുമെന്നും ഇവരുടെ പ്രചരണം. എന്നാല്‍ അപകടകരമെന്ന് വിശേഷിപ്പിക്കുമ്പോഴും ഇത് രാജ്യസ്‌നേഹമാണെന്ന് മുദ്രകുത്തപ്പെടുന്നതാണ് അതിലേറെ വിചിത്രമായി മാറുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.