CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 52 Seconds Ago
Breaking Now

പുകവലി നിര്‍ത്തണോ; ഫേസ്ബുക്ക് സഹായിക്കും

പുകവലി നിര്‍ത്തണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല. ടെന്‍ഷന്‍ കാരണമാണ്. ഇതൊക്കെ പൊതുവെ കേള്‍ക്കുന്ന ഡയലോഗുകളാണ്. എന്നാല്‍ ആത്മാര്‍ത്ഥമായി നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഈ അപകടം ഒഴിവാക്കാവുന്നതേയുള്ളൂ. ഇനി കൂട്ടിനൊരു ആള്‍ വേണമെന്ന് അത്രയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ ഫേസ്ബുക്ക് സഹായിക്കും. 

കാലിഫോര്‍ണിയ0-സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ വഴിയുള്ള പ്രചരണവും ക്ലാസുകളും ആളുകളെ പുകവലി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയത്. സത്യാവസ്ഥ പറഞ്ഞാല്‍ കേള്‍ക്കാത്ത ചെറുപ്പക്കാരെ ഓണ്‍ലൈന്‍ വഴി സ്വാധീനിക്കാമെന്നാണ് തെളിഞ്ഞത്. 

സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ യുവതലമുറയെ പുകവലിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയുമെന്ന തിരിച്ചറിഞ്ഞ് ഏറെ പ്രധാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്ക് മാത്രമല്ല വാട്‌സ്ആപ്പും വായിക്കണം ലോകവിവരം കിട്ടാന്‍ എന്ന് പറയുന്ന തലമുറയെ രക്ഷിക്കാന്‍ ഇതൊക്കെയാണ് വഴി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.