CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 33 Seconds Ago
Breaking Now

ബാഴ്‌സലോണയില്‍ നിന്നും ബ്രിസ്‌റ്റോളിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി; ഈസിജെറ്റ് യുകെ വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിസ്റ്റോളില്‍ വന്നിറങ്ങിയ വിമാനത്തെ പാരാമെഡിക്കുകളാണ് സ്വീകരിച്ചതെന്ന് ഈസിജെറ്റ്

ബ്രിസ്‌റ്റോളിലേക്ക് പറന്ന ഈസിജെറ്റ് 6030ല്‍ മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ബാഴ്‌സലോണയില്‍ നിന്നും യാത്ര ആരംഭിച്ച വിമാനത്തിലാണ് മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്രിസ്റ്റോളില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍. ഇതോടെ എയര്‍ബസ് എ319-111 വിമാനം അടിയന്തരാവസ്ഥ അറിയിച്ചു.

12000 അടി മുകളില്‍ പറക്കവെയാണ് ഒരു യാത്രക്കാരന് രോഗബാധ ഉണ്ടായത്. സംഭവത്തെക്കുറിച്ച് വിമാനജീവനക്കാര്‍ ഗ്രൗണ്ട് സ്റ്റാഫിന് അടിയന്തര വിവരം നല്‍കി. വിമാനം ബ്രിസ്റ്റോളില്‍ സുരക്ഷിതമായി ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.

യാത്രക്കാരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിസ്റ്റോളില്‍ വന്നിറങ്ങിയ വിമാനത്തെ പാരാമെഡിക്കുകളാണ് സ്വീകരിച്ചതെന്ന് ഈസിജെറ്റ് വക്താവ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ തങ്ങള്‍ക്ക് പ്രധാനമാണെന്ന് കമ്പനി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.