CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 7 Seconds Ago
Breaking Now

അയര്‍ലണ്ട് കുറിച്ചത് ഒരു വലിയ YES! അബോര്‍ഷന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഐറിഷ് ജനത; ഭൂരിപക്ഷം മൂന്നില്‍ രണ്ട്

ഐറിഷ് സ്ത്രീകളുടെ വിജയമായി കണക്കാക്കുന്ന വിധിയെഴുത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സ്ത്രീകള്‍ ആനന്ദക്കണ്ണീര്‍

അബോര്‍ഷന്‍ നിയമങ്ങള്‍ തിരുത്തിക്കുറിക്കാനുള്ള നീക്കങ്ങള്‍ക്ക് വിജയം സമ്മാനിച്ച് അയര്‍ലണ്ട് ഹിതപരിശോധനാ ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ യെസ് ക്യാംപിന് അനുകൂലമായാണ് രാജ്യത്തെ ഭൂരിപക്ഷവും വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ അബോര്‍ഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് ഉറപ്പായി.

അയര്‍ലണ്ട് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. എന്നിരുന്നാലും യെസ് ക്യാംപ് ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മാറ്റത്തിന് അനുകൂലമായി മൂന്നില്‍ രണ്ട് പേരും വോട്ട് ചെയ്തിരിക്കുകയാണ്.

ആയിരക്കണക്കിന് ഐറിഷ് പൗരന്‍മാരാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വോട്ടവകാശം വിനിയോഗിക്കാനായി പറന്നെത്തിയത്. ഐറിഷ് സ്ത്രീകളുടെ വിജയമായി കണക്കാക്കുന്ന വിധിയെഴുത്തിന്റെ ഫലങ്ങള്‍ വന്നുതുടങ്ങിയതോടെ പല വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സ്ത്രീകള്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന കാഴ്ചയാണ്.

അമ്മയ്ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും തുല്യ അവകാശം നല്‍കിയ 1983ലെ ഭരണഘടനാ ഭേദഗതി ഉപേക്ഷിക്കണമോയെന്ന ചോദ്യത്തിനാണ് രാജ്യം ഹിതപരിശോധനയിലൂടെ ഉത്തരം തേടിയത്.




കൂടുതല്‍വാര്‍ത്തകള്‍.