CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 12 Seconds Ago
Breaking Now

മേഗാന്‍ ഹാരി ഒരു ഫെമിനിസ്റ്റാണ്... എന്ന് മുതലെന്ന് ചോദിച്ചാല്‍ 11 വയസ്സു മുതല്‍ ; ഈ പ്രസംഗത്തിന് സോഷ്യല്‍മീഡിയ നല്‍കിയത് വലിയ കൈയ്യടി

2015 ലെ പ്രസംഗം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ നേടിക്കൊണ്ട് മുന്നേറുകയാണ്.

ഹാരി രാജകുമാരന്റെ ഭാര്യയാകുന്നു എന്ന ലേബലിലാണ് മേഗാന്‍ കൂടുതല്‍ വാര്‍ത്തകളിലിടം നേടുന്നത്. യുഎസില്‍ ജനിച്ച് ബ്രിട്ടനില്‍ രാജകുമാരന്റെ ഭാര്യയായ മേഗാന്‍ ഇപ്പോള്‍ വാര്‍ത്ത താരമാണ്. ഒരു ഫെമിനിസ്റ്റുമാണിവര്‍. തന്റെ ജീവിതാനുഭവങ്ങളാണ് ഇങ്ങനെ മാറ്റിയതെന്ന് മേഗാന്‍ വ്യക്തമാക്കുന്നു.

എനിക്ക് പതിനൊന്ന് വയസുള്ളപ്പോള്‍, സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണാനിടവന്ന ഒരു ടെലിവിഷന്‍ പരിപാടിയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ടിവി കാണുന്ന പതുവുണ്ടായിരുന്നു. അതില്‍ ഒരു പരസ്യം വന്നു. ഒരു ടാഗ് ലൈനോടുകൂടിയാണ് ഡിഷ് വാഷ് ലിക്വിഡിന്റെ പരസ്യം വന്നത്. അമേരിക്കയില്‍ എമ്പാടുമുള്ള സ്ത്രീകള്‍ വഴുവഴുത്ത പാത്രങ്ങളോടും പാനുകളോടും പൊരുതുകയാണ് എന്നായിരുന്നു ആ ടാഗ്ലൈന്‍. എന്റെ ക്ലാസിലെ രണ്ടു ആണ്‍കുട്ടികള്‍ പറഞ്ഞു. ശരിയാണ്, സ്ത്രീകള്‍ അടുക്കളയിലാണ് നില്‍ക്കേണ്ടത്. ഞാന്‍ ഞെട്ടിയതും എനിക്ക് ദേഷ്യം വന്നതും ഞാനിപ്പോഴും ഓര്ക്കുന്നുണ്ട്. ഞാന്‍ വീട്ടില്‍ ചെന്നു അച്ഛനോട് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം കത്തുകളയക്കാന്‍ പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. ഏറ്റവും ശക്തരെന്ന്, അധികാരമുള്ളവരെന്ന് തോന്നിയവര്‍ക്കെല്ലാം ഞാന്‍ കത്തുകള്‍ അയച്ചു.

അന്നത്തെ അമേരിക്കന്‍ പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിന്റണ്‍, കുട്ടികളുടെ ന്യൂസ് പരിപാടി അവതരിപ്പിച്ചിരുന്ന ലിന്‍ഡ് എല്ലെര്‍ബി, പവര്‍ഹൗസ് അറ്റോര്‍ണിയായിരുന്നു ഗ്ലോറിയ ആള്‍റെഡ് എന്നിവര്‍ക്കെല്ലാം കത്തുകള്‍ അയച്ചു. ഏറ്റവും ഒടുവിലായി സോപ്പ് ഉല്പാദകര്‍ക്കും. ആഴ്ചകള്‍ കടന്നുപോയി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ച് ഹിലരിയുടെ കത്ത് വന്നു.

ഒരു മാസത്തിന് ശേഷം സോപ്പ് ഉല്പാദകര്‍ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിള്‍ അവരുടെ ഡിഷ് വാഷ് ലിക്വിഡിന്റെ പരസ്യം മാറ്റി. അമേരിക്കയിലുളള സ്ത്രീകളെല്ലാവരും എന്നതിന് പകരമായി അമേരിക്കയിലുള്ള ആളുകളെല്ലാവരും എന്നായിരുന്നു മാറ്റം. അന്ന് മുതലാണ് ഞാനൊരു ഫെമിനിസ്റ്റായത്. മേഗന്‍ പറഞ്ഞു. മേഗന്റെ ആശയങ്ങളോട് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്, 2015 ലെ പ്രസംഗം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ നേടിക്കൊണ്ട് മുന്നേറുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.