CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 53 Seconds Ago
Breaking Now

ജയ സ്വര്‍ഗ്ഗത്തിലേയ്ക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും വേണ്ടി മധ്യസ്ഥം വഹിക്കുമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി കുര്‍ബ്ബാന അര്‍പ്പിക്കുകയും ഓപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

പ്രസ്റ്റണ്‍ ; കഴിഞ്ഞ ബുധനാഴ്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി കുര്‍ബ്ബാന അര്‍പ്പിക്കുകയും ഓപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തിലും ദുഖത്തിലും ഈശോയെ ജയനോബി മുറുകെ പിടിച്ചെന്നും അതിലൂടെ നിത്യതയില്‍ അവള്‍ ഈശോയുടെ കൂട്ടായ്മയിലായിരിക്കുമെന്നും വി കുര്‍ബ്ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ജയ സ്വര്‍ഗ്ഗത്തിലേയ്ക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും വേണ്ടി മധ്യസ്ഥം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ് അല്‍ഫോന്‍സാ സെമിനാരി റെക്ടര്‍ റവ ഫാ വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ ഫാ ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ വി കുര്‍ബ്ബാനയില്‍ സഹ കാര്‍മ്മികരായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ കുര്‍ബ്ബാനയില്‍ ജയയുടെ ഭര്‍ത്താവ് നോബി, മക്കളായ നിമിഷ, നോയല്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ പങ്കുചേര്‍ന്നു.

വാർത്ത അയച്ചത് ;ഫാ ബിജു കുന്നയ്ക്കാട്ട്




കൂടുതല്‍വാര്‍ത്തകള്‍.