CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 21 Seconds Ago
Breaking Now

ഹാര്‍ട്ട് അറ്റാക്ക് വന്നില്ല പകരം വന്നത് കാര്‍ഡിയാക് അറസ്റ്റ്; 16 വര്‍ഷക്കാലം അടച്ച ഗുരുതര രോഗത്തിനായി എടുത്ത ഇന്‍ഷുറന്‍സ് തുക നല്‍കില്ലെന്ന് കമ്പനി; 65,000 പൗണ്ട് നല്‍കാതെ ഹെല്‍ത്ത് ഇന്‍ഷുറര്‍ ഈ കുടുംബത്തെ കൈയൊഴിഞ്ഞത് ഇങ്ങനെ

പുലര്‍ച്ചെ 4 മണിക്കാണ് സ്റ്റീവന്‍ ശ്വാസമെടുക്കാന്‍ പെടാപ്പാട് പെടുന്നത് ശ്രദ്ധിച്ച് വിക്കി എഴുന്നേല്‍ക്കുന്നത്.

കൂട്ടത്തില്‍ ഒരാള്‍ക്ക് അസുഖം വന്നാലും മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നതിന് തടസ്സം വരേണ്ടെന്ന് കരുതിയാണ് വിക്കിയും, സ്റ്റീവെന്‍ ഹഡില്‍സ്റ്റണും ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ് കവറേജ് എടുക്കുന്നത്. ആരെങ്കിലും ഒരാള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബില്ലുകള്‍ അടയ്ക്കാതെ പോകരുത് എന്ന ധാരണയോടെയാണ് മൂന്ന് മക്കളുടെ രക്ഷിതാക്കളായ ഇവര്‍ ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ജനുവരിയില്‍ സ്റ്റീവന്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴും തങ്ങള്‍ മുന്നൊരുക്കം നടത്തിയെന്ന സമാധാനത്തിലായിരുന്നു. പക്ഷെ ബ്രിട്ടനിലെ ഏറ്റവും വലിയ ഇന്‍ഷുറര്‍ അവിവ ഇവരുടെ ക്ലെയിം നിരസിച്ചു. 

16 വര്‍ഷക്കാലം മാസം 22 പൗണ്ട് വീതം അടച്ച് ഏകദേശം 4000 പൗണ്ടായിട്ടും ക്ലെയിം അംഗീകരിക്കാന്‍ അവിവ തയ്യാറായില്ല. കാരണം സ്റ്റീവന് ഉണ്ടായത് ഹാര്‍ട്ട് അറ്റാക്കല്ല, കാര്‍ഡിയാക് അറസ്റ്റാണ് എന്നതായിരുന്നു കാരണം. ഇതിന് കവറേജും ലഭ്യമല്ല. അതുകൊണ്ട് തന്നെ 66,500 പൗണ്ട് പേഔട്ട് പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മറുപടി. ഇന്‍ഷുററുടെ തീരുമാനം ഈ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. സ്വയംതൊഴില്‍ ചെയ്തിരുന്ന സ്റ്റീവന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയും. മിഡ് വൈഫായ വിക്കിക്ക് ഇദ്ദേഹത്തെ പരിചരിക്കാന്‍ ഷിഫ്റ്റുകള്‍ വെട്ടിക്കുറച്ച് വീട്ടില്‍ വരേണ്ടിയും വന്നു. ഇതോടെ ഇവരുടെയും വരുമാനം കുറഞ്ഞു. 

പുലര്‍ച്ചെ 4 മണിക്കാണ് സ്റ്റീവന്‍ ശ്വാസമെടുക്കാന്‍ പെടാപ്പാട് പെടുന്നത് ശ്രദ്ധിച്ച് വിക്കി എഴുന്നേല്‍ക്കുന്നത്. കുഴഞ്ഞുവീണ ഇദ്ദേഹത്തിന് ഉടന്‍ സിപിആര്‍ നല്‍കാന്‍ മെഡിക്കല്‍ പ്രൊഫഷണലായ വിക്കിക്ക് കഴിഞ്ഞു. പാരാമെഡിക്കുകള്‍ എത്തുന്നത് വരെ ഇവര്‍ ഇത് തുടര്‍ന്നു. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് നോക്കിനില്‍ക്കാന്‍ മാത്രമാണ് കുട്ടികള്‍ക്ക് സാധിച്ചത്. വിക്കിയുടെ ഈ പ്രവര്‍ത്തനമാണ് സ്റ്റീവന്റെ ജീവന്‍ കാത്തത്. പോളിസി ഉള്ളതിനാല്‍ പ്രശ്‌നം വരില്ലെന്നായിരുന്നു വിക്കി ധരിച്ചത്. എന്നാല്‍ സ്റ്റീവ് നേരിട്ട അവസ്ഥ നിബന്ധനയ്ക്കുള്ളില്‍ വരില്ലെന്നായിരുന്നു കമ്പനി അറിയിച്ചത്. 20 മിനിറ്റ് നേരത്തേക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിന്ന് പോയ അവസ്ഥയും ഹൃദയാഘാതവും രണ്ടാണെന്ന അറിവ് ലഭിച്ചത്, ഇവര്‍ പറഞ്ഞു. 

2013 മുതല്‍ കാര്‍ഡിയാക് അറസ്റ്റ് കൂടി അവിവ ഉള്‍പ്പെടുത്തി. ഈ തീയതിക്ക് ശേഷം വാങ്ങിയ പോളിസി ആയിരുന്നെങ്കില്‍ ക്ലെയിം കിട്ടുമായിരുന്നു എന്നാണ് വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.