CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 17 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ ബ്രിട്ടനെ തകര്‍ത്തു; ദേശത്തിന്റെ സംസ്‌കാരവും, ആചാരങ്ങളും നഷ്ടമാകുന്നു; ബ്രിട്ടീഷുകാരുടെ ഭയവും ആശങ്കയും ഈ വഴിക്കെന്ന് ഇടതുപക്ഷ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്; സമൂഹം ഭിന്നിപ്പിലേക്ക്

കുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തില്‍ നെഗറ്റീവ് അവസ്ഥ സൃഷ്ടിച്ചെന്ന വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല

കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹാന്തരീക്ഷത്തെ ദോഷമായി ബാധിക്കുന്നുവെന്ന് ബ്രിട്ടനിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. ഇടതുപക്ഷ സ്വാധീനമുള്ള ബുദ്ധികേന്ദ്രം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ആശങ്ക പങ്കുവെയ്ക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരവും, ആചാരങ്ങളും അവഗണിക്കപ്പെടുന്നതായും ഇവര്‍ ഭയപ്പെടുന്നു. കുടിയേറ്റക്കാരുടെ വരവ് പട്ടണങ്ങളെയും നഗരങ്ങളെയും ഭിന്നിപ്പിക്കുകയാണ് ചെയ്തതെന്നും ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷുകാര്‍ ചിന്തിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍തോതില്‍ കുടിയേറ്റം നടന്നിട്ടുള്ള പ്രദേശങ്ങളിലാണ് ഈ വികാരം കൂടുതലായി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ ആശങ്കകള്‍ക്കിടയിലും കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് ബ്രിട്ടീഷുകാര്‍ ചിന്തിക്കുന്നതെന്ന ആശ്വാസവും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു. ഒരു തിരിച്ചുപോക്ക് ആരും പ്രതീക്ഷിക്കുന്നില്ല. നൊസ്റ്റാള്‍ജിയ ഉണ്ടെങ്കിലും ഭാവി ശുഭകരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫ്രാന്‍സിലും, ജര്‍മ്മനിയിലും സ്ഥിതി മറിച്ചാണ്. അവിടെ ജനങ്ങള്‍ ഒരു തിരിച്ചുപോക്കാണ് പ്രതീക്ഷിക്കുന്നത്. 

ബ്രിട്ടീഷ് സമൂഹം കുറച്ച് കാലം മുന്‍പ് കുറച്ച് കൂടി മെച്ചപ്പെട്ടതായിരുന്നു എന്ന് വിശ്വസിക്കുന്നതോടൊപ്പം ഇനിയും കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് ജനങ്ങളുടെ വിശ്വാസം. കുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തില്‍ നെഗറ്റീവ് അവസ്ഥ സൃഷ്ടിച്ചെന്ന വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല. ഇക്കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ ഒറ്റക്കെട്ടാണ്. രാജ്യത്തിന്റെ സംസ്‌കാരവും, ആചാരങ്ങളും സംരക്ഷിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന് ഊന്നല്‍ നല്‍കിയപ്പോഴാണ് നാടിന്റെ പാരമ്പര്യങ്ങള്‍ ബലികഴിക്കപ്പെട്ടത്. 

രാഷ്ട്രീയക്കാര്‍ ഇതാണ് ശരിയെന്ന നിലപാട് ഊട്ടിയുറപ്പിച്ചു. ബ്രിട്ടീഷ് മൂല്യങ്ങള്‍ അടിയറ വെച്ചെന്ന ആരോപണങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്ന ഘട്ടത്തിലാണ് ഡെമോസ് ബുദ്ധികേന്ദ്രം ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.