CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 10 Seconds Ago
Breaking Now

വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കവെ റണ്‍വേയില്‍ വീണ് ബ്രിട്ടീഷ് യാത്രക്കാരന്‍ മരിച്ചു; ആന്‍ഡ്രൂ പോള്‍ കൗണ്ടി ഡുര്‍ഹാം സ്വദേശി

വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ ജീവനക്കാര്‍ ശ്രമിക്കവെയാണ് വാതിലില്‍ നിന്നും 15 അടി മുകളില്‍ നിന്നും വീണത്

വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കവെ ബ്രിട്ടീഷ് യാത്രക്കാരന്‍ റണ്‍വേയിലേക്ക് വീണുമരിച്ചു. തുര്‍ക്കിയിലെ ദലാമാന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. 30 വയസ്സുകാരനായ ആന്‍ഡ്രൂ പോള്‍ ഡബ്യു ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഇന്ത്യന്‍ വംശജനാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ ജീവനക്കാര്‍ ശ്രമിക്കവെയാണ് വാതിലില്‍ നിന്നും 15 അടി മുകളില്‍ നിന്നും വീണത്. കൗണ്ടി ഡുര്‍ഹാം സ്വദേശിയാണ്.

സംഭവത്തെത്തുടര്‍ന്ന് ആന്‍ഡ്രുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിക്കറ്റ് നഷ്ടമായതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി ഇദ്ദേഹത്തിന്റെ വിമാനയാത്ര മുടങ്ങി കിടക്കുകയായിരുന്നു. വൈകുന്നേരം മൂന്ന് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വിമാനത്തിലെ ജീവനക്കാരുമായി വഴക്കിട്ടതോടെയാണ് ആന്‍ഡ്രൂവിനെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കാന്‍ ഉത്തരവിട്ടത്.

വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ട യാത്രക്കാരന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി ആശുപത്രി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യാത്രക്കാരന്‍ മരിച്ചതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുര്‍ക്കിയില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബത്തിന് പിന്തുണ നല്‍കുന്നതായി ഫോറിന്‍ ഓഫീസ് വ്യക്തമാക്കി. തുര്‍ക്കിയിലെ പ്രാദേശിക അധികൃതരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

ആന്‍ഡ്രുവിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ആത്മഹത്യ ചെയ്തതാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ജീവനക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അപകടമെന്ന് മറ്റൊരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നു. ബ്രിട്ടനിലേക്കുള്ള ടിക്കറ്റ് നഷ്ടമായത് അന്വേഷിച്ച് മൂന്ന് ദിവസത്തോളം ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ അലഞ്ഞതായും പറയപ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.