CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 43 Seconds Ago
Breaking Now

തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു; റോഡില്‍ വേഗപരിധി ലംഘിച്ച് പോലീസ് പിടിച്ചാലും രക്ഷപ്പെടാന്‍ വഴിയുണ്ട്; പുതിയ നിയമവുമായി സ്‌കോട്ട്‌ലണ്ട് പോലീസ്

ഒരു തവണ പിടിക്കപ്പെട്ടാല്‍ താക്കീത് എഴുതി നല്‍കും. അടുത്ത മൂന്ന് മാസക്കാലത്തിന് ഇടയില്‍ വീണ്ടും പരിധി ലംഘിക്കാതിരുന്നാല്‍ പിഴയില്‍ കുടുങ്ങില്ല

വേഗത കുറഞ്ഞ് യാത്ര ചെയ്യേണ്ട സ്ഥലങ്ങളിലൂടെ അല്‍പ്പം വേഗത്തില്‍ പോകുന്നത് ചിലരുടെ ഒരു ശീലമാണ്. എന്നാല്‍ ഇങ്ങനെ അതിവേഗത്തില്‍ പോകുന്ന മിടുക്കരോട് ക്ഷമിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. പിഴ ഈടാക്കുന്നതിന് പകരം താക്കീത് നല്‍കി വിട്ടയയ്ക്കാനാണ് പുതിയ പദ്ധതി.

സ്‌കോട്ട്‌ലണ്ട് പോലീസാണ് ക്ഷമ പ്രകടിപ്പിക്കാന്‍ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. 20 എംപിഎച്ച്, 30 എംപിഎച്ച് സോണുകളില്‍ പരിധി ലംഘിച്ചാലും പണം ഈടാക്കാതെ വിട്ടയയ്ക്കാനാണ് നിയമത്തില്‍ മാറ്റം വരുത്തുന്നത്. വീണ്ടും തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ഈ നടപടി മാറ്റം.

ഒരു തവണ പിടിക്കപ്പെട്ടാല്‍ താക്കീത് എഴുതി നല്‍കും. അടുത്ത മൂന്ന് മാസക്കാലത്തിന് ഇടയില്‍ വീണ്ടും പരിധി ലംഘിക്കാതിരുന്നാല്‍ പിഴയില്‍ കുടുങ്ങില്ല. ഈ കാലത്ത് വീണ്ടും നിയമം തെറ്റിച്ചാല്‍ പിഴയ്ക്ക് പുറമെ പെനാല്‍റ്റി പോയിന്റും നല്‍കും. സ്‌കോട്ട്‌ലണ്ടില്‍ ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല്‍ യുകെ മുഴുവന്‍ വ്യാപിപ്പിക്കും.




കൂടുതല്‍വാര്‍ത്തകള്‍.