CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 53 Seconds Ago
Breaking Now

മകന്റെ ഫോട്ടോ എടുത്ത ആ അമ്മയ്ക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല; ഈ കാരണം അറിഞ്ഞാല്‍ നിങ്ങളും ഉറങ്ങില്ല

ഫോട്ടോയിലുള്ള അജ്ഞാത മുഖം വീട്ടിലേക്കെങ്ങാനും വന്നിരിക്കുമോയെന്നാണ് 39-കാരിയുടെ ഭയം

നോര്‍ത്തംബര്‍ലാന്‍ഡ് പ്ലെസി വുഡ് കണ്‍ട്രി പാര്‍ക്കില്‍ നിന്നും മകന്റെ ഒരു ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ഇത്രയും വലിയൊരു തലവേദന ആ അമ്മ പ്രതീക്ഷിച്ചില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്ത മകന്റെ പിന്നില്‍ മറ്റൊരു കുട്ടിയുടെ ചിത്രം പതിഞ്ഞതാണ് ലോറ വാട്‌സന്റെ ഉറക്കം കെടുത്തുന്നത്. കാരണം ആ ചിത്രത്തിലെ കുട്ടി യഥാര്‍ത്ഥത്തില്‍ ആ പാര്‍ക്കില്‍ ഉണ്ടായില്ലെന്നത് തന്നെ.

ഒന്‍പതുകാരനായ മകന്റെ തോളിന് തൊട്ടരികിലാണ് പ്രേതം പോലൊരു മുഖം കണ്ടെത്തിയത്. സംഗതി കണ്ടതോടെ അതുവരെ ഭൂതത്തെത്തും പിശാചിനെയും വിശ്വസിക്കാതിരുന്ന ലോറ അങ്കലാപ്പിലായി. പാര്‍ക്കില്‍ വെച്ച് തിങ്കളാഴ്ചയാണ് ചിത്രം പകര്‍ത്തിയത്. ചിത്രം കണ്ടതോടെ അമ്മയുടെ എല്ല് വരെ വിറച്ച് പോയി.

ഇപ്പോള്‍ ഫോട്ടോയിലുള്ള അജ്ഞാത മുഖം വീട്ടിലേക്കെങ്ങാനും വന്നിരിക്കുമോയെന്നാണ് 39-കാരിയുടെ ഭയം. താനും മകളുമാണ് കുടുംബത്തില്‍ ഏറ്റവും ഭയപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും ലോറ വ്യക്തമാക്കി. ഫോട്ടോ എടുക്കുമ്പോള്‍ മകന്റെ പിന്നില്‍ ആരും ഇല്ലായിരുന്നുവെന്ന് ഈ മെഡിക്കല്‍ റിസപ്ഷനിസ്റ്റ് തറപ്പിച്ച് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.