CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 11 Seconds Ago
Breaking Now

ലണ്ടനെ തോല്‍പ്പിച്ച് ബ്രിസ്റ്റോള്‍; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബ്രട്ടനിലെ പ്രധാന നഗരങ്ങളേക്കാള്‍ ഭവനവില കുതിച്ചുയര്‍ന്നത് ബ്രിസ്റ്റോളില്‍; വില വര്‍ദ്ധനവ് 8.9 ശതമാനം

ഭവനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം ഒന്‍പത് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ സുപ്രധാന ബ്രിട്ടീഷ് നഗരങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഭവനവില ഉയര്‍ന്നത് ബ്രിസ്റ്റോളിലെന്ന് ഔദ്യോഗിക കണക്കുകള്‍. നഗരത്തിലെ ഭവനവില ഓരോ വര്‍ഷവും 8.9 ശതമാനം കണ്ട് വര്‍ദ്ധിച്ചുവെന്നാണ് ഹോംട്രാക്ക് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ബ്രിസ്‌റ്റോള്‍ തലസ്ഥാന നഗരമായ ലണ്ടനെയും തോല്‍പ്പിച്ചുവെന്നതാണ് വസ്തുത. ഇതേ കാലയളവില്‍ ലണ്ടനിലെ വര്‍ദ്ധനവ് 8.6 ശതമാനമായിരുന്നു. 

അതേസമയം തലസ്ഥാന നഗരത്തിലെ ശരാശരി പ്രോപ്പര്‍ട്ടി വില 487,600 പൗണ്ടാണ്. ബ്രിസ്റ്റോളിലെ ശരാശരി വില 278,000 പൗണ്ടും. എന്നാല്‍ ചോദിക്കുന്ന വിലയില്‍ നിന്നും വലിയ ഡിസ്‌കൗണ്ട് നല്‍കിയാണ് സൗത്തില്‍ ഓഫറുകള്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേംബ്രിഡ്ജ്, ലണ്ടന്‍, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ ശരാശരി 4.7 ശതമാനം കട്ട് വരാറുണ്ട്. ലിവര്‍പൂളിലും, ന്യൂകാസിലിലും മാത്രമാണ് വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കപ്പെടുന്നത്. 

ഭവനവില വര്‍ദ്ധിക്കുന്ന തോത് രാജ്യത്താകമാനം കുറഞ്ഞ് നില്‍ക്കുമ്പോഴാണ് ബ്രിസ്‌റ്റോള്‍ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വര്‍ദ്ധനവ് 4.9 ശതമാനമാണ്, ഇതിന് മുന്‍പ് 6.9 ശതമാനമായിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച 20 നഗരങ്ങളില്‍ അബെര്‍ദിനില്‍ മാത്രമാണ് വില താഴേക്ക് പോയത്. 7.2 % ആയാണ് കുറഞ്ഞത്. മോശം പ്രകടനം കാഴ്ചവെച്ച മറ്റ് രണ്ട് നഗരങ്ങള്‍ കേംബ്രിഡ്ജും, ലണ്ടുമാണ്. കേംബ്രിഡ്ജില്‍ വളര്‍ച്ച 0.1 ശതമാനമാണെങ്കില്‍ ലണ്ടനില്‍ 0.8 ശതമാനമാണ്. 

ഇതിനിടെ ഭവനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം ഒന്‍പത് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വീടിനായി വേട്ടയ്ക്കിറങ്ങുന്നവരുടെ എണ്ണം കൂടിയത് മത്സരം വര്‍ദ്ധിപ്പിക്കുമെന്നാണ് വിപണിയുടെ നിരീക്ഷണം. 




കൂടുതല്‍വാര്‍ത്തകള്‍.