ലോകം ഒരു പന്തിന് പിന്നാലെ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 40 ദിവസം നീളുന്ന ഫിഫ ലോകകപ്പ് റഷ്യയില്‍ ആരംഭിക്കുമ്പോള്‍ ആരാധകരെയും, രാജ്യങ്ങളെയും അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും കാണാം. റഷ്യയിലെ ലോകകപ്പിലെ പ്രായം കൂടിയ വ്യക്തിക്ക് 45 വയസ്സാണ്. പ്രായം കുറഞ്ഞ താരത്തിന് 19 വയസ്സും.
ഈജിപ്ത് ക്യാപ്റ്റനും, ഗോള്‍കീപ്പറുമായ എസാം എല്‍ ഹാദരിയാണ് ഈ വര്‍ഷത്തെ ലോകകപ്പില്‍ ചരിത്രം കുറയ്ക്കുന്നത്. ഫ്രഞ്ച് ടീമിലെ അത്ഭുതബാലന് കൈലിയാന്‍ എംബാപെയാണ് റഷ്യയില്‍ പന്ത് തട്ടുന്ന പ്രായം കുറഞ്ഞ താരം. 19-ാം വയസ്സിലാണ് ഈ താരത്തിന്റെ ലോകകപ്പ് പ്രവേശനം.
ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ കൊളംബിയയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ ഫാരിദ് മോണ്ട്രാഗനാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 43 വയസ്സും 3 ദിവസവും പ്രായമായിരുന്നു. 1982ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് വേണ്ടി കളിച്ച നോര്മാന് വൈറ്റ്സൈഡാണ് ഏറ്റവും പ്രായം കുറഞ്ഞ റെക്കോര്‍ഡ്. 17 വയസ്സും 1 മാസവും 10 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു നോര്മാന് കളത്തിലിറങ്ങിയത്.