CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 25 Seconds Ago
Breaking Now

161 ദിവസം നീണ്ട കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി ; ആഗസ്തില്‍ റിലീസ് ചെയ്യും

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലങ്കയിലായിരുന്നു അവസാന ഘട്ട ഷൂട്ടിങ്.

161 ദിവസത്തെ ഷൂട്ട്. പ്രചോദനമേകിയിരുന്ന ഒരുപാട് ആളുകള്‍. ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു കായംകുളം കൊച്ചുണ്ണി .. നിവിന്‍പോളി കുറിച്ചു.

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ ചിലവ് 40 കോടിയ്ക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മാണ്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു. പ്രിയ ആനന്ദാണ് നായിക. സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തിലൂണ്ട്. ഗംഭീര സെറ്റും ആര്‍ട്ട് വര്‍ക്ക്‌മൊക്കെ ചിത്രത്തിലൂണ്ട്. ആഗസ്തില്‍ ചിത്രം തിയറ്ററിലെത്തിക്കാനാണ് തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.