CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 23 Seconds Ago
Breaking Now

അമ്മയായി എന്നു കരുതി വേഷം മാറ്റുന്നത് എന്തിന് ? ഞാന്‍ ഇഷ്ടമുള്ളത് അണിയുമെന്ന് കരീന

വീരേ ദി വെഡ്ഡിങ് റിലീസ് ചെയ്തു കഴിഞ്ഞു. തീയേറ്ററുകളില്‍ തരംഗമായി ചിത്രം മുന്നേറുന്നുണ്ടെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ അവര്‍ ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ഒരു കുഞ്ഞിന്റെ അമ്മയായ സ്ഥിതിക്ക് കരീന ഇത്തരത്തിലുള്ള ഇറക്കം കുറഞ്ഞ വേഷം ധരിക്കാമോ എന്നാണ് സൈബര്‍ സദാചാരഗുണ്ടകള്‍ ചോദിക്കുന്നത്. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് കരീന തന്നെ രംഗത്തെത്തിയിരിക്കുന്നു.

ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതായിരിക്കും അയാള്‍ ധരിക്കുക. അതയാളുടെ അവകാശമാണ്. അമ്മമാര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. എന്റെ അമ്മ (ബബിത) മോഡേണ്‍ വസ്ത്രങ്ങള്‍ ഇപ്പോഴും ധരിക്കാറുണ്ട്. ജീന്‍സും ടോപ്പുമിട്ട അവരെ കാണാന്‍ വളരെ ഭംഗിയാണ്. നിങ്ങള്‍ എന്റെ അമ്മായിയമ്മയെ (ശര്‍മ്മിള ടാഗോര്‍) കണ്ടിട്ടുണ്ടോ? സില്‍ക്ക് സാരിയുടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അതേ സൗന്ദര്യം ജീന്‍സും ടോപ്പും ധരിച്ച് വരുമ്പോഴും തോന്നാറുണ്ട്.

സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാവുന്ന ഒരു കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. എനിക്കൊരു കുട്ടിയുണ്ടെന്നുള്ളത് ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നല്ല അര്‍ത്ഥം. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തിന് അത് ഇണങ്ങുന്നതാണെങ്കില്‍, നിങ്ങള്‍ക്ക് ഏത് വസ്ത്രവും ധരിക്കാം' കരീന പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.