CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 54 Seconds Ago
Breaking Now

നവാസുദ്ദീന്‍ സിദ്ദിഖിയോടൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് തപ്‌സി

ഹണി തെഹ്‌റാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയോടൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് നടി തപ്‌സി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സിദ്ദിഖിയെ വംശീയമായി തപ്‌സി അപമാനിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നടിക്കെതിരെ വമ്പന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ധാരാളം ട്രോളുകളും ഇതിനെതിരെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത്തരമൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നാണ് നടിയുടെ വിശദീകരണം.

ഒരു നടി എന്ന നിലയില്‍ എനിക്ക് ഒരുപാട് പ്രൊജക്ടുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാം ഏറ്റെടുക്കാനാകില്ല. സിദ്ദിഖിക്കൊപ്പം അഭിനയിക്കാനുള്ള താത്പര്യ കുറവ് കൊണ്ടല്ല ആ ചിത്രം വേണ്ടെന്നു വച്ചത്. ഞാന്‍ നേരത്തേ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സിദ്ദിഖിക്കൊപ്പം ഭാവിയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' തപ്‌സി പറഞ്ഞു.

ഹണിയുടെയും നവാസുദ്ദീന്റെയും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്നത് വലിയൊരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് ഹണി അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലെ വേഷം തന്നെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല നവാസുദ്ദീനെ പോലെ പ്രതിഭയുള്ള ഒരാളിനൊപ്പം വര്‍ക്കു ചെയ്യാന്‍ കഴിയുക അപൂര്‍വ്വ ഭാഗ്യമാണ്. ഈ ചിത്രത്തില്‍ വര്‍ക്കു ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങള്‍ മൂലം എനിക്ക് സാധിക്കുന്നില്ല .. തീര്‍ച്ചയായും സമീപഭാവിയില്‍ തന്നെ ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിക്കണമെന്നാണ് ആഗ്രഹം.

പ്രശസ്ത ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥപറയുന്ന സൂര്‍മ്മയാണ് തപ്‌സിയുടെ ഏറ്റവും പുതിയ ചിത്രം ഷാദ് അലി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൂര്‍മ്മ ജൂലൈ 13 ന് തീയേറ്ററുകളിലെത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.