CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Seconds Ago
Breaking Now

പെണ്‍വാണിഭം ; തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍

പെണ്‍വാണിഭ കേന്ദ്രം നടത്തിയ കുറ്റത്തിന് തമിഴ് നടി സംഗീത ബാലന്‍ ചെന്നൈയില്‍ പിടിയിലായി. തമിഴ് സീരിയലില്‍ വാണി റാണി എന്നറിയപ്പെടുന്ന താരത്തിനെ ചെന്നൈയിലെ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

സിനിമയിലും ടിവി സീരിയലുകളിലും റോള്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു.

ഇവരുടെ സഹായി സതീഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

സംഗീതയുടെ പെണ്‍വാണിഭ റാക്കറ്റുമായി നിരവധി നടന്മാര്‍ക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന.1996ല്‍ പുറത്തിറങ്ങിയ കറുപ്പു റോജയിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് സംഗീത.

നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി റാണി എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്ബരയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.